Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാജിക് പ്ലാനറ്റിന്റെ 'വിങ്‌സ് ഓഫ് വിഷനി'ൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം

തിരുവനന്തപുരം: ലോക യുവജന ദിനത്തോടനുബന്ധിച്ച് മാജിക് പ്ലാനറ്റിൽ സംഘടിപ്പിക്കുന്ന 'വിങ്‌സ് ഓഫ് വിഷൻ' പരിപാടിയിൽ പങ്കെടുക്കാൻ സർഗശേഷിയും ഇന്ത്യയെക്കുറിച്ച് നവസ്വപ്നങ്ങളുമുള്ള യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യുവാക്കളെ സ്വപ്നം കാണാൻ പ്രോത്സാഹിപ്പിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനോടുള്ള ആദരവ് കൂടിയാണ് ഈ പരിപാടി.

മാജിക് പ്ലാനറ്റിന്റെ നേതൃത്വത്തിൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പരിപാടിക്ക് ഓഗസ്റ്റ് 12 ഉച്ചയ്ക്ക് 2ന് തുടക്കമാകും. പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവാക്കൾ [email protected] എന്ന ഇ-മെയിലിൽ അപേക്ഷകൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025541231, 9544288665. അപേക്ഷകൾ അയയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 7.

തിരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് മാജിക് പ്ലാനറ്റിൽ നടക്കുന്ന യുവജനദിനാഘോഷ പരിപാടിയിൽ കേരള നിയമസഭയിലെ യുവസാമാജികർ, ചലച്ചിത്ര സാംസ്‌കാരിക സാഹിത്യമേഖലയിൽ നിന്നുള്ള യുവപ്രതിഭകൾ എന്നിവർക്കൊപ്പം ചർച്ചയിലും സംവാദത്തിലും പങ്കെടുക്കുവാൻ അവസരം ലഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP