1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
19
Saturday

സഹായത്തിനായുള്ള അഭ്യർത്ഥനകൾ ആരും ചെവിക്കൊണ്ടില്ല; പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാനുണ്ടെന്ന് പറഞ്ഞ് പൊലീസും കൈയൊഴിഞ്ഞു; ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ നീണ്ടകരയിൽ റോഡിൽ അജ്ഞാതൻ ചോരവാർന്ന് മരിച്ചു

August 19, 2017

ചവറ: ഇനിയൊരു മുരുകൻ ആവർത്തിക്കരുതെന്ന് കർശനം നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയരുന്നത്. എന്നാൽ, എത്രയൊക്കെ കർശന സ്വഭാവത്തിൽ നിർദ്ദേശം കൊടുത്താലും ആരും ഗൗനിക്കുന്നില്ല. രക്ഷിക്കേണ്ടവർ പോലും അവഗണിച്ചതോടെ ഇന്നലെ ഒരു ജീവൻ കൂടി റോഡിൽ പൊലിഞ്ഞു. സഹ...

ഫ്രഷേഴ്‌സ് ഡേയിൽ സഹപാഠികൾ ഓടിച്ച വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിലെ മീര മോഹന്റെ മരണം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ച്

August 18, 2017

വർക്കല: കോളേജ് കാമ്പസിനുള്ളിൽ വെച്ച് വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിൽ ഫ്രഷേഴ്‌സ് ഡേയിൽ വിദ്യാർത്ഥികൾ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് അതേ കോളേജിലെ വിദ്യാർത്ഥിനി മരണപ്പെട്ടത്. കടയ്ക്കാവൂർ സ്വദേശിനിയായ മീര മോഹൻ ആണ...

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് നിയമരംഗത്തെ പ്രതിഭാശാലി; മുൻ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു; ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിച്ചതോടെ രാജ്യം ശ്രദ്ധിച്ച വ്യക്തിത്വം

August 16, 2017

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു.70 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിൽസയിലായിരുന്നു. കൊച്ചി കച്ചേരിപ്പടിയിലെ 'തനുശ്രീ'യിലായിരുന്നു ...

മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലും; വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ അച്ഛൻ; കണ്ണൂരിലെ കോൺഗ്രസിനും മാർഗ്ഗ നിർദ്ദേശകനായി: കുടക്കച്ചിറ ജോർജ് ജോസഫ് അന്തരിച്ചു

August 16, 2017

പേരാവൂർ: പരേതനായ അന്തർദേശീയ വോളീബോൾ താരം ജിമ്മി ജോർജിന്റെ പിതാവ് തൊണ്ടിയിലെ കുടക്കച്ചിറ ജോർജ് ജോസഫ്(85) അന്തരിച്ചു. മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു. ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരുന്നു. ഭാര്യ: വടക്കേമ...

അദ്ധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ ടിപ്പർ ലോറി പാഞ്ഞുവന്നു; നിലമ്പൂരിൽ അപകടത്തിൽ മരിച്ചത് പത്രപ്രവർത്തകനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ബഹുമുഖ പ്രതിഭ; കെവി സുധാകരന്റെ വിയോഗത്തിൽ ഞെട്ടി തലശേരി ബ്രണ്ണൻ കോളേജും

August 16, 2017

മലപ്പുറം: എഴുത്തുകാരനും തലശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനുമായിരുന്ന കെ.വി. സുധാകരൻ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തിമിരി സ്വദേശിയാണ്. സഹപ്രവർത്തകർക്കൊപ്പം നിലമ്പൂർ കനോലി പ്ലോട്ട് സന്ദർശിക്കാനെത്തിയ അദ്ദേഹം സമീപത്തുള്ള റോഡിൽ വച്ച് ടിപ്പർ ലോറി തട്ടിയാണു ...

പഠനാവശ്യത്തിനു പോയി വീട്ടിൽ മടങ്ങിയെത്തുന്ന മകൻ മുട്ടിവിളിച്ചിട്ടും ഉമ്മ വാതിൽ തുറന്നില്ല; വാതിൽ തുറന്നപ്പോൾ കണ്ടത് നാലുനാൾ പഴക്കമുള്ള മൃതദേഹം; കാസർകോട്ടു നിന്നും ഒരു ദുരന്തകഥ

August 13, 2017

ബദിയടുക്ക: വിദേശത്തു നിന്നും തിരിച്ചെത്തിയ മകൻ അമ്മയുടെ അഴുതിയ മൃതദേഹം കണ്ടുവെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലയാളികൾ ഞെട്ടലോടെ ശ്രവിച്ചത്. ഈ സംഭവത്തിന് പിന്നാലെ സമാനമായ വിധത്തിൽ മറ്റൊരു ദുരന്ത വാർത്ത കൂടി പുറത്തുവന്നു. ഇത്തവണ വാർത്ത എത്തിയത...

പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിഗ് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; വൈകുന്നേരത്തോടെ അപകടത്തിൽ പെട്ടത് നെല്ലിമറ്റം എബിറ്റ്‌സ് എൻജിനിയറിഗ് കോളേജ് വിദ്യാർത്ഥി ചെങ്ങറയിൽ അനന്തകൃഷണൻ

August 12, 2017

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിഗ് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്ന് വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാനിറങ്ങിയ നെല്ലിമറ്റം എബിറ്റ്‌സ് എൻജിനിയറിഗ് കോളേജ്...

ഖത്തറിൽ ഫ്‌ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി അഹമ്മദ് ഷഫീകിന്റെ മരണം ഹൃദയാഘാതത്താലെന്ന് സൂചന

August 11, 2017

ദോഹ: ഖത്തറിൽ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷഫീക് ആണ് ധ 34 പ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നു കരുതുന്നു. ഹമദ് ആശുപത്രിയിലെ നെറ്റ് വർക്ക് എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു അ...

ഉത്തർപ്രദേശിലെ ആശുപത്രിയിൽ 30 കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിച്ചു; പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചത് 48 മണിക്കൂറിനിടെ; ദാരുണ സംഭവം അരങ്ങേറിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ ആശുപത്രിയിൽ

August 11, 2017

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ 30 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ ബിആർഡി ആശുപത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പിഞ്ചു കുഞ്ഞുങ്ങളാണ് ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി മരിച്ചത്. ഓക്സിജൻ വിതരണത്തിലെ...

ഇലക്ട്രിക്ക് പോസ്റ്റിൽ ലൂസായി കിടന്ന സർവീസ് വയർ ബന്ധിപ്പിക്കാൻ കയറി ലൈൻ മാൻ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റ് വൈദ്യുത ലൈനിൽ കുടുങ്ങി കിടന്ന എൽദോസിനെ താഴെ ഇറക്കിയത് ഫയർ ഫോഴ്സ് എത്തി

August 11, 2017

മൂവാറ്റുപുഴ: ലൈൻഓഫാക്കിയ ശേഷം ഇലക്ട്രിക് പോസ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ ലൈന്മാന് ദാരുണാന്ത്യം. നഗരസഭ കാര്യാലയത്തിന് മുൻപിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ലൂസായി കിടന്ന സർവീസ് വയർ ബന്ധിപ്പിക്കുവാൻ എത്തിയ കറുകടം കൈനാട്ടുമറ്റത്തിൽ എൽദോസ് (40 ) ആണ് ഷോക്കേറ്...

കെഎസ് യു വയനാട് ജില്ലാ സെക്രട്ടറി അരുൺ കുഴഞ്ഞു വീണു മരിച്ചു; അപ്രതീക്ഷിത മരണം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കവേ

August 10, 2017

കൽപറ്റ: കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ.അരുൺ കുഴഞ്ഞു വീണു മരിച്ചു. കൽപറ്റ ഗവൺമെന്റ് കോളേജിൽ വച്ചാണ് അരുൺ മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൽപ്പറ്റ ഗവ:കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തി...

പാണത്തൂരുകാരുടെ പ്രതീക്ഷയും പ്രാർത്ഥനയും വെറുതെയായി; അംഗനവാടിയിൽ നിന്നും വീട്ടിൽ എത്തിയ ഉടൻ പുറത്തിറങ്ങിയ മൂന്നര വയസ്സുകാരിയുടെ ജീവനെടുത്തത് വീട്ടിന് മുന്നിലെ പുഴ തന്നെ; സന ഫാത്തിമയുടെ മൃതദേഹം മുങ്ങിയെടുത്തത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാർ: ഉമ്മയേയും ബാപ്പയേയും സമാധാനിപ്പിക്കാനാവാതെ വിതുമ്പി കാസർകോട്ടെ അതിർത്തി ഗ്രാമം

August 09, 2017

കാസർകോട്: പാണത്തൂരിൽ നിന്ന് കാണാതായ മൂന്നര വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. അൽപസമയം മുൻപ് പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളായി നടത്തിയ പരിശോധന ഫലം കാണാത്തതിനെ തുടർന്ന് ദ്രുതക...

ഷാർജയിൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി; സംസ്‌ക്കാരം ഇന്ന് തന്നെ നടക്കും

August 09, 2017

പെരുമ്പാവൂർ: ഷാർജയിൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കാണപ്പെട്ട പെരുമ്പാവൂർ സ്വദേശിയായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. അയ്മുറി തോപ്പിലാൻ വീട്ടിൽ പൗലോസിന്റ മകൻ ഡിക്‌സൺ (35) ആണ് മരിച്ചത്. സംസകാരം ഇന്ന് ഉച്ചയ്ക്ക് 11ന് അയ്മുറി തിരുഹൃദയ ദ...

സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുല്ല അന്തരിച്ചു; മരണ വിവരം പുറത്തുവിട്ടത് സൗദി റോയൽ കോർട്ട്

August 08, 2017

ജിദ്ദ: സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുല്ല ബിൻ തുർകി അൽ സൗദ് അന്തരിച്ചു. ചൊവാഴ്ച അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുള്ള പള്ളിയിൽ പ്രത്യേകം പ്രാർത്ഥനകൾ നടന്നു. സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്. മരണ വിവരം സൗ...

സാഹസിക പ്രകടനം കണ്ട കുട്ടി വായിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റത് റിയാലിറ്റി ഷോ കണ്ട് അനുകരിക്കാൻ ശ്രമിച്ചതോടെ; ആശുപത്രിയിലെത്തിച്ചിട്ടും പതിനൊന്നുകാരൻ രക്ഷപ്പെട്ടില്ല

August 04, 2017

ഹൈദരാബാദ്: ടെലിവിഷൻ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ രാപൽ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്.ടെലിവിഷനിൽ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളു...

MNM Recommends