Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് വസ്ത്രങ്ങൾ വാങ്ങാൻ അമ്മയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങി; നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് പത്തുവയസുകാരി മരിച്ചു

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് വസ്ത്രങ്ങൾ വാങ്ങാൻ അമ്മയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങി; നിയന്ത്രണം വിട്ട് വന്ന കാറിടിച്ച്  പത്തുവയസുകാരി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവിലെ കുമ്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദമ്പതികളുടെ മകളും അമ്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്. പരിക്കേറ്റ ബിൻസി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ അമ്പലത്തറയ്ക്കു സമീപം മൂന്നാംമൈലിലായിരുന്നു അപകടം. അമ്പലത്തറ സ്‌നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിൻസിയും കഴിഞ്ഞ രണ്ടുവർഷമായി സ്‌നേഹാലയത്തിനു സമീപത്തെ ക്വാർട്ടേഴ്‌സിലാണ് താമസം. മെയ്‌ 13ന് എലിസബത്തിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കാനിരിക്കുകയായിരുന്നു. ഇതിനുവേണ്ട വസ്ത്രങ്ങൾ വാങ്ങുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങിയതായിരുന്നു ലിജോയും ബിൻസിയും മൂന്നു മക്കളും.

സ്‌നേഹാലയത്തിൽനിന്നും ബസ് കയറാനായി മൂന്നാംമൈൽ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്നു ഇവർ. ഈസമയത്താണ് നിയന്ത്രണംവിട്ട കാർ എലിസബത്തിനെയും ബിൻസിയെയും ഇടിച്ചത്. കാർ ബിൻസിയെ ഇടിച്ചുതെറിപ്പിച്ചപ്പോൾ എലിസബത്ത് കാറിനടിയിൽപ്പെട്ടു. റോഡരികിലെ ക്ഷേത്രഭണ്ഡാരം ഇടിച്ചുതകർത്താണ് കാർ നിന്നത്.

പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP