Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ മൊബൈൽ നോക്കിയപ്പോൾ ബാറ്ററിയിൽ അവശേഷിക്കുന്നത് പത്ത് ശതമാനം ചാർജ്ജ് മാത്രം; അമ്മയോട് മൊബൈൽ ചോദിച്ചപ്പോൾ കറണ്ടില്ലന്നും ഇതിലേ ചാർജ്ജുകൂടി കളിച്ചു കളയേണ്ടെന്ന് പറഞ്ഞു ശാസിച്ചു; ഗ്യാസ് വരുന്നുണ്ടോ എന്നറിയാൻ അയൽവീട്ടിൽ പോയ മാതാവ് തിരിച്ചു വന്നപ്പോൾ കണ്ടത് മകൻ തൂങ്ങി നിൽക്കുന്നത്; പതിനഞ്ചുകാരൻ ആൽബിന്റെ ആത്മഹത്യ മനോവിഷമത്താൽ

രാവിലെ മൊബൈൽ നോക്കിയപ്പോൾ ബാറ്ററിയിൽ അവശേഷിക്കുന്നത് പത്ത് ശതമാനം ചാർജ്ജ് മാത്രം; അമ്മയോട് മൊബൈൽ ചോദിച്ചപ്പോൾ കറണ്ടില്ലന്നും ഇതിലേ ചാർജ്ജുകൂടി കളിച്ചു കളയേണ്ടെന്ന് പറഞ്ഞു ശാസിച്ചു; ഗ്യാസ് വരുന്നുണ്ടോ എന്നറിയാൻ അയൽവീട്ടിൽ പോയ മാതാവ് തിരിച്ചു വന്നപ്പോൾ കണ്ടത് മകൻ തൂങ്ങി നിൽക്കുന്നത്; പതിനഞ്ചുകാരൻ ആൽബിന്റെ ആത്മഹത്യ മനോവിഷമത്താൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: രാവിലെ നോക്കുമ്പോൾ മൊബൈലിൽ അവശേഷിക്കുന്നത് 10 ശതമാനം ചാർജ്ജ് മാത്രം. അമ്മയുടെ മൊബൈൽ ആവശ്യപ്പെട്ടപ്പോൾ കറണ്ടില്ലന്നും ഇതിലേ ചാർജ്ജുകൂടി കളിച്ചുകളയേണ്ടെന്നും മറുപടി. മനോവിഷമത്തിലായ 15 കാരൻ മാതാവ് വീട്ടിൽ നിന്നും മാറിയ നേരത്ത് ജീവനൊടുക്കി. ഊന്നുകൽ പൊലീസ് സ്‌റ്റേഷനിലെ വെള്ളാമകുത്തിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ദാരുണ സംഭവം. കുട്ടമ്പുഴ സ്വദേശിയും ഇപ്പോൾ തലക്കോട് വെള്ളാമക്കുത്ത് ഭാഗത്ത് തടത്തിൽ മാണിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചുവരുന്നതുമായ കുന്നുപുറത്ത് രഞ്ചന്റെ മകൻ ആൽബിനാണ് (15)മരണപ്പെട്ടത്.

പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ: ആൽബിൻ രാവിലെ ഉറക്കമുണർന്ന് എഴുന്നേറ്റപ്പോൾ വീട്ടിൽ കറണ്ടില്ല. മൊബൈലിൽ നോക്കുമ്പോൾ 10 ശതമാനം ചാർജ്ജേ അവശേഷിക്കുന്നുള്ളു എന്നും ആൽബിന് ബോദ്ധ്യമായി. തുടർന്നാണ് മാതാവ് ലീലയോട് അവർ ഉപയോഗിച്ചിരുന്ന ഫോൺ ആൽബിൻ ആവശ്യപ്പെടുന്നത്.

ചാർജ്ജ് ചെയ്യാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ തന്റെ ഫോണിലെ ചാർജ്ജ് കൂടി നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ഇവർ മകന് ഫോൺ നൽകിയില്ല.രാവിലെ 9 മണിയോടെയായിരുന്നു ഇവർ തമ്മിൽ ഇക്കാര്യത്തിൽ സംസാരമുണ്ടായത്. ഇതിന് ശേഷം ഇവർ ഗ്യാസ് ഏജൻസിയിൽ നിന്നും വാഹനം വരുന്നുണ്ടോ എന്ന് തിരക്കാൻ അയൽവീട്ടിലേയ്ക്ക് പോയി. കുറച്ചുനേരം കാത്ത് നിന്നിട്ടും വാഹനം എത്താത്തതിനെത്തുടർന്ന് ഇവർ തിരിച്ചുവന്നപ്പോഴാണ് മുറിയുടെ മേൽക്കൂരയിലെ ഇരുമ്പുകമ്പിയിൽ കൈലിമുണ്ടിൽ മകൻ തൂങ്ങിമരിച്ച നിലയിൽക്കാണുന്നത്.

ഇവരുടെ നിലവിളികേട്ടെത്തിയ അയൽക്കാർ വിവരം അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് എത്തിയാണ് മൃതദ്ദേഹം താഴെ ഇറക്കിയത്. എസ് ഐ നിയാസിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോതമംഗലം സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ നിന്നും പത്താംക്ലാസ്് പാസ്സായശേഷം പ്ലസ്ടുവിന് ചേരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ആൽബിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP