1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

ചരക്ക് കയറ്റി വന്ന ലോറി അലക്ഷ്യമായി ഓവർടേക്ക് ചെയ്തപ്പോൾ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ചു; എടപ്പാളിൽ കൊല്ലപ്പെട്ട നസ്മലും അദബിയയും ഉറ്റ സുഹൃത്തുക്കൾ; സഹപാഠികളുടെ അകാല മരണത്തിൽ മനം നൊന്ത് കുറ്റിപ്പുറം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ

October 31, 2017

എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ തൃശൂർ റോഡിൽ ശുകപുരം ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിന് കാരണം ചരക്ക് ലോറിയുടെ അശ്രദ്ധമായ ഓവർടേക്കിങ്. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളായ കോട്ടയം താഴത്തങ്ങാടി വടക്കേടം വി.കെ.നിസാറിന്റെ മകൻ നസ്മൽ നിസാർ,പൊന...

കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ചു; കോതംമംഗലത്ത് ജീവനൊടുക്കിയത് പ്ലസ് വൺ വിദ്യാർത്ഥിനി; പഠനത്തിൽ മികവ് പുലർത്തിയ കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

October 30, 2017

കോതമംഗലം: നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലിൽ കണ്ടെത്തി. ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെടുന്ന തലക്കോട് സ്വദേശിനിനായ പെൺകുട്ടി കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം...

എഡ്വിന് കണ്ണീരോടെ വിടയേകി ഓസ്‌ട്രേലിയൻ മലയാളികൾ; എട്ടുവയസുകാരന്റെ ജീവൻ കവർന്നെടുത്തത് മസ്തിഷക രോഗം; മകന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ ടിനോയും നിഷയും

October 29, 2017

ബ്രിസ്‌ബൈൻ: കോട്ടയം പൊൻകുന്നം തെക്കേത്തുകവല, ജീരകത്തിൽ എഡ്വിൻ ടിനോ ഓസ്‌ട്രേലിയയിൽ വിടവാങ്ങി. മസ്തിഷ്‌ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ഈ എട്ടുവയസുകാരൻ. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം ഇന്നലെ രാവിലെ 11 മണിക്ക് ഓസ്ട്രേലിയയിലെ ബ്രിസ...

മലയാള സാഹിത്യ കുലപതി പുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി; ഇതിഹാസ എഴുത്തുകാരന്റെ അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; കളമൊഴിയുന്നത് എന്തും തുറന്നെഴുതാൻ ആണത്തമുള്ളവൻ എന്ന വിശേഷണം നേടിയെടുത്ത എഴുത്തുകാരൻ; ലാളിത്യത്തിന്റെ വാക്കുകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കഥാകാരൻ; മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനും; കോഴിക്കോടിന്റെ എഴുത്തുകാരന് സ്മരാണഞ്ജലി

October 27, 2017

കോഴിക്കോട്: സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്ത്യം, ദീർഖകാലമായി അസുഖ ബാധിതനായിരുന്നു. 79 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിത...

ആക്ടീവയിൽ എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു; അപകടത്തിൽ കോതമംഗലത്ത് മരിച്ചത് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി

October 26, 2017

കോതമംഗലം:ബി എം എസ് മുൻ ജില്ലാ പ്രസിഡന്റും, കോതമംഗലം എസ് എൻ ഡി പി യുണിയൻ കമ്മറ്റി മുൻ അംഗവും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയുമായ മാനിക്കാട്ടുകുടി എം.എം. രമേശ് (51) വാഹന അപകടത്തിൽ മരിച്ചു. രമേശ് സഞ്ചരിച്ചിരുന്ന ആക്ടീവയിൽ അമിത വേഗത്തിലെത്തിയ ടൂറിസ്...

ഇന്ത്യൻ ക്യാമ്പസുകളിലും സ്‌കൂളുകളിലും പ്രതീക്ഷ വിതറിയ താരം; ഒറ്റയ്ക്ക് രാജ്യം മുഴുവൻ ബൈക്കിൽ സഞ്ചരിച്ചത് 30,000 കിലോമീറ്റർ; ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ടപപ്പോൾ ജീവിതത്തിന് പ്രതീക്ഷ പകരാൻ ബുള്ളറ്റിൽ ഇറങ്ങിപ്പുറപ്പെട്ട സന ഇക്‌ബാലിന് 30-ാം വയസ്സിൽ റോഡിൽ ദാരുണാന്ത്യം

October 25, 2017

ഇന്ത്യൻ യുവത്വത്തിന്റെ ആവേശങ്ങളിലൊന്നായിരുന്നു സന ഇക്‌ബാലെന്ന 30-കാരി. ആത്മഹത്യയുടെ വക്കിൽനിന്നും രക്ഷപ്പെട്ട സന പിന്നീട് ജീവിതം ഉപയോഗിച്ചത് ആത്മഹത്യയിൽനിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതിനുള്ള ദൗത്യത്തിലൂടെയാണ്. ഒറ്റയ്ക്ക് ബുള്ളറ്റിൽ രാജ്യത്തുട...

ജീവകാരുണ്യ പ്രവർത്തനം ജീവിതവ്രതമാക്കിയ നല്ലിടയൻ വിടവാങ്ങി; ഡോ.സഖറിയ മാർ തെയോഫിലോസ് അന്തരിച്ചു; കബറടക്കം കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ

October 24, 2017

കോഴിക്കോട്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെർമോ...

സൂപ്പർ സംവിധായകൻ ഐവി ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി വാണിജ്യ വിജയങ്ങൾ സ്വന്തമാക്കിയ സിനിമാക്കാരൻ; വലിയ ക്യാൻവാസിൽ സിനിമയെടുത്ത് എണുപതുകളിൽ യുവാക്കളെ തിയേറ്ററിലെത്തിച്ചു; ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ വാർത്ത കേട്ട് ഞെട്ടി സിനിമാ പ്രവർത്തകർ

October 24, 2017

ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഐ.വി ശശി(67) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിൽ ഉള്ള വസതിയിൽ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറ...

ഇളയ സഹദോരി ക്ലാസിൽ സംസാരിച്ചപ്പോൾ ശിക്ഷയായി ഇരുത്തിയത് ആൺകുട്ടികൾക്കിടയിൽ; കളിയാക്കൽ ചോദ്യം ചെയ്യാനെത്തിയപ്പോൾ കുട്ടികളുമായി വാക്കുതർക്കമുണ്ടായി; അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിൽ മനംനൊന്ത് മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടി; തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്ക് ഗൗരിയുടെ ജീവനെടുത്തു; കൊല്ലത്തുകൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസുകാരിയുടെ മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെ

October 23, 2017

തിരുവനന്തപുരം: കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയിൽനിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും എടുത്ത...

ചെങ്ങന്നൂരിൽ മൂന്ന് യുവാക്കളുടെ ജീവൻ എടുത്തത് അശ്രദ്ധമായ ബൈക്ക് യാത്രയെന്ന് സൂചന; ബൈക്കുകൾ ചേർന്ന് ഓടിക്കവേ ഹാൻഡിലുകൾ തമ്മിൽ കൊരുത്ത് കാറിന് മുമ്പിലേക്ക് തെറിച്ച് വീണെന്ന് ദൃക്‌സാക്ഷികൾ

October 22, 2017

ചെങ്ങന്നൂർ: എംസി റോഡിൽ വെട്ടിപ്പീടികയിൽ സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചതിന് കാരണം അശ്രദ്ധമായ ബൈക്ക് ഓടിക്കലെന്ന് പ്രാഥമിക സൂചന. സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കുകൾ കാറുമായി കൂട്ടിയിടിച്ചാണ് മൂന്നു യൂവാക്കൾ മരിച്ചത്. ഒരാൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇട...

ഇതിഹാസവ്യാഖ്യാനങ്ങളിൽ സഫലമീ ജീവിതം; പ്രൊഫ.തുറവൂർ വിശ്വംഭരൻ കൊച്ചിയിൽ അന്തരിച്ചു; വിടവാങ്ങിയത് എഴുത്തുകാരനും വാഗ്മിയും ഭാഷാപണ്ഡിതനുമായി വൃക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനൻ

October 20, 2017

കൊച്ചി: എഴുത്തുകാരനും, ഭാഷാപണ്ഡിതനും, വാഗ്മിയുമായ പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു.2016 ലെ നിയമസഭാ തിര...

ഓവർടേക്കിനിടെ ബാലൻസ് തെറ്റി ബസിനടിയിൽപ്പെട്ടു; ബൈക്കിനേയും യാത്രക്കാരനെയും നിരക്കിക്കൊണ്ടുപോയി കിങ് അറേബ്യ ബസും; കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ അപകടത്തിൽ മരിച്ചത് രാജക്കാട് കുളപ്പാറച്ചാൽ കല്ലടയിൽ അബ്രാഹം

October 19, 2017

അടിമാലി:സ്വകാര്യബസ്സിനിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 9 മണിയോടെ മുമ്പ് കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ മൂന്നാംമൈലിലാണ് ദുരന്തം .മുൻഭാഗത്ത് ഇടിച്ച് അടിയിൽപ്പെട്ട ബൈക്കിനേയും യാത്രക്കാരനെയും അല്പം ദൂരം നിരക്കിക്കൊണ്ടുപോയ ശേഷമാണ് ബസ്സ്...

ഷാർജയിൽ വാഹന അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു; റോഡ് മുറിച്ചു കടക്കവേ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിച്ച് മരിച്ചത് പതിമൂന്നു വയസുകാരൻ

October 17, 2017

ഷാർജ: ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. പരുമല മാന്നാർ സ്വദേശി കടവിൽ വർഗീസ് മാത്യുവിന്റെയും സിബിയുടെയും മകൻ ജോർജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു. ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മര...

സി.പി.എം നേതാവ് റഷീദ് കണിച്ചേരി നിര്യാതനായി; വിട പറഞ്ഞത് കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാപിതാവുമായ നേതാവ്

October 14, 2017

പാലക്കാട്: കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി റഷീദ് കണിച്ചേരി നിര്യാതനായി. എം.ബി രജേഷ് എംപിയുടെ ഭാര്യാ പിതാവാണ്. സി.പി.എം പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിധിൻ കണിച്ചേരി, നികിത കണി...

റിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; കായംകുളം സ്വദേശികളായ ജവാദും സുബൈറും അപകടത്തിൽ മരിച്ചത് ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ

October 10, 2017

റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കിൽ സുബൈർ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലായിരുന്നു അപകടം. ജവാദും സുബൈറും ഉംറ തീർത്ഥാടന...

MNM Recommends