1 usd = 68.05 inr 1 gbp = 89.64 inr 1 eur = 78.81 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 224.96 inr

Jun / 2018
21
Thursday

മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇന്ന് വെളുപ്പിന് വിടവാങ്ങിയത് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അപൂർവ്വ പ്രതിഭ; നിരവധി സിനിമകളിൽ തിളങ്ങിയ കലാശാല ബാബുവിനെ ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം; കലാമണ്ഡലം കൃഷ്ണൻ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകന്റെ മരണം ഏൽപ്പിച്ച ഞെട്ടൽ മാറാതെ മലയാളികൾ

May 14, 2018

കൊച്ചി: മലയാളം സിനിമാ രംഗത്ത് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ ഒരു അപൂർവ നടൻ കൂടി യാത്രയായി. നാടക കളരിയിൽ അഭിനയും തുടങ്ങി സിനിമയിൽ ശോഭിച്ച പ്രശസ്ത നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ എറണാകുളത്തെ ...

വി ടി ബൽറാം എംഎൽഎയുടെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം കാറിടിച്ചു മരിച്ചു; സഹോദര തുല്യനായ തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ ജയൻ മുതുകാട്ടിലിന്റെ വേർപാടിൽ അനുശോചിച്ച് എംഎൽഎ

May 13, 2018

പാലക്കാട്: തൃത്താല എംഎൽഎ വി.ടി. ബൽറാമിന്റെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം വഹനാപകടത്തിൽ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടിൽ ജയൻ (43) ആണു മരിച്ചത്. ബൽറാമിന്റെ ഡ്രൈവറായും ഇദ്ദേഹം സേവനം അനു്ഷ്ടിച്ചിരുന്നു. തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വാക്കു തർക്കത്തിനൊടുവിലായിരുന്നു ആക്രമണം; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

May 13, 2018

കൊല്ലം; കുണ്ടറയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.വാക്ക് തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുണ്ടറ കേരളപുരം വേലംകോണം സുമിന മൻസിലിൽ നജീമിന്റെ മകൾ സുമിനയാണു(28) കൊല്ലപ്പെട്ടത്. ഭർത്താവ് നിഷാദ് (30) പൊലീ...

6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്; പലതവണ കേറിയിറങ്ങിയിട്ടും അധികൃതർ അനങ്ങിയില്ല; നിവൃത്തിയില്ലാതെ പച്ചക്കറിക്കടക്കാരൻ തൂങ്ങിമരിച്ചു

May 12, 2018

ഔറംഗബാദ്; വൈദ്യുതി യൂണിറ്റിൽ മാറ്റം ആയിരങ്ങൾ നൽകേണ്ട ബില്ലിന്റെ സ്ഥാനത്ത് ലക്ഷമായപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക അത്താണി. 6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്. പല തവണ തെറ്റ് തിരുത്താൻ അധ...

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്തത് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ; ജീവനൊടുക്കിയത് മുംബൈ ഭീകരാക്രമണവും ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ കോഴ കേസും അന്വേഷിച്ച ഓഫീസർ

May 11, 2018

മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടിൽ വെച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. കുറച്ചുകാലമായി ഹിമാൻഷു റോയ് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ര...

തടി മില്ലിലെ പണിക്കിടെ ഉച്ചയ്ക്ക് ഉണ്ണാൻ വന്ന അച്ഛൻ മകളെ വിളിച്ചെങ്കിലും മുറി തുറന്നില്ല; അകത്ത് മകൾ മരണത്തോട് മല്ലടിക്കുക ആണെന്ന് അറിയാതെ പിതാവ് ഭക്ഷണം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങി: കടുത്തുരുത്തിയിലെ 17കാരിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും

May 11, 2018

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും വീട്ടുകാരും. തലേദിവസം വരെ തങ്ങളോടൊപ്പം കളി ചിരിയുമായി നടന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മാഞ്ഞൂർ ഇരവി മംഗലം കൂട്ടകൈതയിൽ ബാബുവിന്റൈ മകൾ അഞ്ജന ബാ...

മണ്ണ് നീക്കി സ്വയം കുഴി തയ്യാറാക്കിയ ശേഷം വിറകുകൾ നിറച്ചു; മഴപെയ്താൽ കെടാതിരിക്കാൻ ഇരുമ്പുഷീറ്റുകൾ കൊണ്ട് മറയും തീർത്തു; ഭാര്യയും ഇളയ മക്കളും ജോലിക്കാരും മൂത്ത മകൾ അമേരിക്കക്കാരിയായിട്ടും സ്വയം ചിതയൊരുക്കി പ്രകാശൻ മരണത്തെ വരിച്ചത് എന്തിന്? ഉത്തരം കിട്ടാതെ നാട്ടുകാരും ബന്ധുക്കളും

May 11, 2018

മാള: മാളയ്ക്കടുത്ത് കനകക്കുന്നിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത മാറ്റാനാവാതെ പൊലീസ്. മാണിയംപറമ്പിൽ പ്രകാശൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവംപുറത്തറിയുന്നത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കത്തിയമർന്...

ഗായകൻ ജോയ് പീറ്ററിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് തലശ്ശേരിയിലെ പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിൽ; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; വിടവാങ്ങുന്നത് 90കളിൽ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ ആരാധകരെ നേടിയ ഗാനമേളക്കാരൻ

May 11, 2018

തലശ്ശേരി: പ്രഫഷനൽ ഗായകൻ ഈങ്ങയിൽ പീടിക അനുഗ്രഹിൽ ജോയ് പീറ്ററിനെ (52) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ മാക്കൂട്ടം റെയിൽവേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഒമ്പതോടെയാണ് ജോയ് പീറ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. മലബാർ മേഖലയി...

ട്രെയിൻ കോച്ചുകൾ നവീകരിക്കാൻ ജീവിതം മാറ്റി വച്ച സാമൂഹിക പ്രവർത്തകൻ നവീകരിച്ച ട്രെയിനിനു സ്വീകരണം നൽകാൻ കാത്തുനിൽക്കവെ പ്ലാറ്റ്‌ഫോമിൽ വീണ് മരിച്ചു; ബിബിൻ ഗാന്ധിക്ക് ആദരാജ്ഞലി അർപ്പിച്ച് റെയിൽവെ സ്‌നേഹികൾ

May 10, 2018

മുംബൈ ;ട്രെയിൻ കോച്ചുകൾ  നവീകരിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ ഗാന്ധിയുടെ ജീവൻ പൊലിഞ്ഞതും അങ്ങനെയൊരു ചടങ്ങിൽ തന്നെ.ട്രെയിൻ നവീകരണങ്ങൾക്കു ചുക്കാൻ പിടിച്ച സാമൂഹിക പ്രവർത്തകനായിരുന്ന ബിപിൻ. നവീകരിച്ച ട്രെയിനിനു സ്വീകരണം നൽകാൻ കാത്തുനിൽക്കവെ പ്ലാറ്റ്ഫോമ...

അതിശക്തമായ ഇടിമിന്നൽ; വീട്ടിൽ ഉറങ്ങിക്കിക്കിടന്ന വയോധിക കട്ടിലോടെ കത്തിക്കരിഞ്ഞു; അടുത്ത വീട്ടിൽ താമസിക്കുന്ന മക്കൾ ഓടിയെത്തിപ്പോൾ 85കാരി ചാരമായി

May 10, 2018

കോതമംഗലം:അതിശക്തമായ ഇടിമിന്നലേറ്റ് വയോധിക കത്തിക്കരിഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് മക്കളെത്തി നോക്കുമ്പോൾ ബാക്കി കിട്ടിയത് അമ്മയുടെ ഒരു പിടി ചാരം മാത്രം. കോതമംഗലത്ത് നാടുകാണി പടിഞ്ഞാറെ പൊട്ടന്മുടി വെട്ടിക്കുഴക്കുടി പരേതനായ വർഗീസിന്റെ ഭാര്യ റോസ (85) ആണ...

പഴനിക്കടുത്തുണ്ടായ വാഹാനാപകടത്തിൽ മരിച്ചത് ആറു മലയാളികൾ; അപടകത്തിൽപ്പെട്ടത് കോട്ടയം മുണ്ടക്കയം സ്വദേശികൾ; രണ്ട് പേരുടെ നില അതീവ ഗുരുതരം; ദുരന്തമുണ്ടായത് ലോറിയുമായി വാൻ കൂട്ടിയിടിച്ച്

May 09, 2018

ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യൻ, അയൽവാസികളായ സുരേഷ,് ഭാര്യ രേഖ, മകൻ മനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. അഭിജിത്ത...

ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു: തലയുടെ പിൻഭാഗം കല്ലിൽ ഇടിച്ച് പരുക്കേറ്റ യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു: വിട പറഞ്ഞത് കോന്നിയിലെ ജനപ്രിയനായ സിപിഎം നേതാവ് ദീപക്

May 08, 2018

പത്തനംതിട്ട: ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ കാൽതെന്നി ഓടയിലേക്ക് വീണ് സിപിഎം നേതാവിന് ദാരുണാന്ത്യം. കോന്നി അരുവാപ്പുലം മാളിയേക്കൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെയും വിജയകുമാരിയുടെയും മകൻ ദീപക് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ അരുവാപ്പുലം വെൺമേലിൽ...

മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിൽ നിന്ന് വീണു മരിച്ചത് നേമം സ്വദേശിനി രഹന; പിഎസ് സി കോച്ചിങ് വിദ്യാർത്ഥിനിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക വിലയിരുത്തൽ; കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണിട്ടും അരും അറിഞ്ഞില്ല; ദുരന്തം ഹോസ്റ്റൽ അധികൃതരെ അറിയിച്ചത് വഴിയാത്രക്കാർ

May 07, 2018

തിരുവനന്തപുരം: പനവിളയിലെ മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിൽ നിന്നും പെൺകുട്ടി വീണ് മരിച്ച നിലയിൽ. നേമം സ്വദേശി രഹന എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്എസ് കോയിൽ റോഡിലെ ഒരു പിഎസ്‌സി കോച്ചിങ്ങ് സെന്ററിൽ ...

കോട്ടയത്തെ മീഡിയാ വൺ ഓഫീസിൽ ക്യാമറാമാൻ തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് ഇരുപത്തിമൂന്നുകാരനായ രാഹുൽ

May 07, 2018

കോട്ടയം: മീഡിയാ വൺ ഓഫീസിൽ ക്യാമറാമാൻ തൂങ്ങി മരിച്ചു. കോട്ടയത്തെ മീഡിയാ വൺ ക്യാമറാമാൻ രാഹുൽ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതാണ് സെക്യൂര...

യുവകവി ജിനേഷ് മടപ്പള്ളി ജോലിചെയ്ത സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ; വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴിതന്നെ; രണ്ടാഴ്ച മുമ്പുണ്ടായ അമ്മയുടെ വേർപാട് ജിനേഷിനെ അലട്ടിയിരുന്നതായി അടുപ്പക്കാർ; കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയയിൽ ഓർമ്മക്കുറിപ്പുകൾ നൽകി ആസ്വാദകരും സുഹൃത്തുക്കളും

May 06, 2018

കോഴിക്കോട്: യുവകവിയായ ജിനേഷ് മടപ്പള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അദ്ദേഹം ജോലിചെയ്തിരുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്. ഒഞ്ചിയം യുപി സ്‌കൂളിൽ...

MNM Recommends