1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

ബസിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന സംവിധായകൻ മോഹൻ കടത്തനാട് നിര്യാതനായി; വിട പറഞ്ഞത് നാടകങ്ങളിലൂടെ സിനിമയിലെത്തിയ പ്രതിഭ

January 03, 2015

വടകര: അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന സിനിമാ - സീരിയൽ - നാടക സംവിധായകൻ മോഹൻ കടത്തനാട് (58) മരിച്ചു. കഴിഞ്ഞ 24ന് പയ്യോളിയിൽ ദേശീയപാതയ്ക്കരികിലൂടെ നടന്നു പോകുമ്പോൾ കെഎസ്ആർടിസി ബസിടിച്ചാണ് മോഹൻ ആശുപത്രിയിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അ...

ഇന്ദിരാഗാന്ധിയുടെ മാദ്ധ്യമ ഉപദേഷ്ടാവായി വിളങ്ങിയ വർഗ്ഗീസ് ഇന്ദിരയ്‌ക്കെതിരെ നിലപാട് എടുത്തതിന് ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നും പുറത്തായി; അന്തരിച്ചത് ഇന്ത്യൻ ചരിത്രത്തിലെ അപൂർവ്വ ഏട്

December 31, 2014

ന്യൂഡൽഹി: പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ബി ജി വർഗീസ് (87) അന്തരിച്ചു. ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്നു. അടിയന്തിരാവസ്ഥയെ വിമർശിച്ചതോടെ ഇന്ദിരാഗാന്ധിയുടെ എതിരാളിയുമാ...

ആദ്യകാല ചലച്ചിത്ര നിർമ്മാതാവ് ടി ഇ വാസുദേവൻ അന്തരിച്ചു; ദിവംഗതനായത് പ്രഥമ ജെ സി ഡാനിയൽ പുരസ്‌കാര ജേതാവ്

December 30, 2014

കൊച്ചി: ആദ്യകാല ചലച്ചിത്ര നിർമ്മാതാവ് ടി ഇ വാസുദേവൻ അന്തരിച്ചു. 97 വയസായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രഥമ ജെ സി ഡാനിയൽ പുരസ്‌കാര ജേതാവാണ്. കൊച്ചി പനമ്പള്ളി നഗറിലെ വസതിയിലായിരുന്നു അന്ത്യം. അമ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ...

45ാം വയസിൽ അപ്രതീക്ഷിതമായി മരണം വിളിച്ചത് മലയാള സിനിമയിലെ നന്മയുടെ കാവൽക്കാരനെ; സംവിധായകൻ മധു കൈതപ്രത്തിന്റെ മരണത്തിൽ നടുങ്ങി സിനിമാ പ്രവർത്തകർ

December 30, 2014

കണ്ണൂർ: മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ മധു കൈതപ്രത്തിന്റെ അപ്രതീക്ഷിത നിര്യാണത്തിന്റെ ദുഃഖത്തിലാണ് പ്രേക്ഷകരും സിനിമാ പ്രവർത്തകരും. മലയാളികൾക്ക് ഏകാന്തവും മധ്യവേനലും സമ്മാനിച്ച സംവിധായകൻ മധു കൈതപ്രം(45) അന്തരിച്ചത് ഇന്നലെ...

ക്യാമറാമാനും നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു; ഓർമ്മയാകുന്നത് അടൂരിന്റേയും അരവിന്ദന്റേയും ജോൺ എബ്രഹാമിന്റേയും പ്രിയ സ്റ്റിൽ ഫോട്ടോഗ്രാഫർ; തടിയൻ രൂപവുമായി 160ഓളം സിനിമകളിലെ ചെറിയ വേഷങ്ങളെ അനുഗ്രഹീതമാക്കിയ കലാകാരൻ

December 26, 2014

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമാ നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ...

പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ ബാലചന്ദർ അന്തരിച്ചു; വിട പറഞ്ഞത് രജനീകാന്തിനെയും കമൽഹാസനെയും സിനിമാ ലോകത്ത് കൈപിടിച്ചുയർത്തിയ ഇതിഹാസ വ്യക്തിത്വം

December 23, 2014

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ കെ ബാലചന്ദർ(84) അന്തരിച്ചു. തെന്നിന്ത്യൻ സിനിമാ രംഗത്തെ ഇതിഹാസമായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് വൈകീട്ട് ചെന്നൈയിലായിരുന്നു. മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായി ഒരാഴ്‌ച്ചയായി അദ്ദേഹം ...

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നിയമജ്ഞനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും

December 04, 2014

കൊച്ചി: നീതിയുടെ തീക്ഷ്ണ ജ്വാല അണഞ്ഞു.. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെ് ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. വാർ...

കോൺഗ്രസ് നേതാവ് എ ആർ ആന്തുലെ അന്തരിച്ചു; വിട വാങ്ങിയത് മഹാരാഷ്ട്രയിലെ ഏക മുസ്ലിം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി

December 02, 2014

മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്ദുൾ റഹ്മാൻ ആന്തുലെ അന്തരിച്ചു. എ ആർ ആന്തുലെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുബൈയിലെ ബ്രീച്ച് കാന്ഡി ആശുപത്രിയിൽ വച്ചായിരുന്നു. വൃക്ക രോഗത്തെ തുടർച്ച് ചികിത്സയിലായിരുന്നു...

ബോളിവുഡ് നടൻ ദേവൻ വർമ്മ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

December 02, 2014

പൂണെ: ബോളിവുഡ് നടനും സംവിധായകനുമായ ദേവൻ വർമ്മ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വച്ചായിരുന്നു അന്ത്യം. പുലർച്ചെ രണ്ടിന് പൂനയിലെ വസതിയിൽ വച്ച് അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1957 ൽ പൊളിറ്റിക്‌സിലും സോഷ്യോളജിയിലും ബിരുദം ...

ഫിലിപ്പ് ഹ്യൂസിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനകൾ ഫലിച്ചില്ല; ആഭ്യന്തര മത്സരത്തിനിടെ ബൗൺസറിൽ തലയ്ക്കു പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം അന്തരിച്ചു;

November 27, 2014

സിഡ്‌നി: ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് ബൗൺസർ കൊണ്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂസ് മരിച്ചു. ഗ്രൗണ്ടിൽ ബോധരഹിതനായി വീണ ഹ്യൂസ് പിന്നീടൊരിക്കലും കോമാവസ്ഥയെ മറികടന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷവും അതീവ ഗുരുതരാവസ്ഥയിലായിരുന്നു ക്രിക്കറ്റ് താര...

മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റ അന്തരിച്ചു; അന്ത്യം കാൻസർ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച്

November 24, 2014

മുംബൈ: യുപിഎ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുരളി ദേവ് റ അന്തരിച്ചു. 77 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദേവ്‌റ, പുലർച്ചെ 3.30ഓടെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. സംസ്‌കാ...

ശ്രീകൃഷ്ണ ദർശനം രംഗാഭിനയത്തിനിടെ നാടക നടൻ സ്‌റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു; കിഴക്കതിൽ രാമചന്ദ്രൻപിള്ള അരങ്ങിൽ ഓർമ്മയായി

November 21, 2014

കായംകുളം: ശ്രീകൃഷ്ണ ദർശന രംഗം അഭിനയിക്കുന്നതിനിടെ നാടക നടൻ കുഴഞ്ഞുവീണു മരിച്ചു. കായംകുളത്താണ് സംഭവം. വൈകുണ്ഠത്തിലെത്തി ശ്രീകൃഷ്ണദർശനം നടത്തുന്ന ഭക്തിനിർഭരമായ സീനിൽ ഗംഭീരമായി അഭിനയിച്ച ശേഷം ലൈറ്റ് അണഞ്ഞപ്പോഴാണ് കൃഷ്ണ ഭക്തന്റെ വേഷം ചെയ്ത രാമചന്ദ്രൻ പിള...

കൊച്ചി മുൻ മേയർ മേഴ്‌സി വില്യംസ് അന്തരിച്ചു; യാത്രയായതുകൊച്ചിയിലെ ആദ്യ വനിതാമേയർ

November 19, 2014

കൊച്ചി: കൊച്ചി മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്യംസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചി നഗരത്തിന്റെ ആദ്യ വനിതാമേയറായിരുന്നു മേഴ്‌സി വില്യംസ്. പാലാരിവട്ടത്തെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദരോഗബാധിതയായിരുന്നു. മൂന്നുമാസം മുമ്പാണ് അസുഖം തിരിച...

പ്രമുഖ എഴുത്തുകാരൻ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറക്ടറും മികച്ച പരിഭാഷകനും

November 19, 2014

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യൻ റെയിൽവേ സർവീസ് മുൻ ഉദ്യോഗസ്ഥനും ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറ്ടറുമായ എൻ ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം സ്...

എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ കാറപകടത്തിൽ മരിച്ചു

November 17, 2014

കൊച്ചി: എസ് സി എം എസ് എജ്യൂക്കേഷണൽ ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. പ്രദീപ് പി തേവന്നൂർ (46) കാറപകടത്തിൽ മരിച്ചു. ഗ്രൂപ്പ് ചെയർമാൻ ജി പി സി നായരുടെ മകനാണ്. എസ് സി എം എസ് ഗ്രൂപ്പിന്റെ ഡയറക്ടർ ഇൻ ചാർജ്ജും പ്രൊഫസറുമായിരുന്നു പ്രദീപ്, എസ് സി എം എസ് ബംഗളൂരുവിൽ ...

MNM Recommends