Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിരെ പാഞ്ഞുവന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു; യുവതിയുടെ കയ്യിലിരുന്ന മൂന്ന് വയസ്സുകാരിയായ കുഞ്ഞ് തെറിച്ച് റോഡിൽ വീണ് കൊല്ലപ്പെട്ടു; കുഞ്ഞിനെ എടുത്ത് നിലവിളിച്ച് ഓടി അച്ഛനും അമ്മയും; അടൂരിനെ നിശബ്ദമാക്കിയ ദുരന്തം നടന്നത് ഇങ്ങനെ

എതിരെ പാഞ്ഞുവന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു; യുവതിയുടെ കയ്യിലിരുന്ന മൂന്ന് വയസ്സുകാരിയായ കുഞ്ഞ് തെറിച്ച് റോഡിൽ വീണ് കൊല്ലപ്പെട്ടു; കുഞ്ഞിനെ എടുത്ത് നിലവിളിച്ച് ഓടി അച്ഛനും അമ്മയും; അടൂരിനെ നിശബ്ദമാക്കിയ ദുരന്തം നടന്നത് ഇങ്ങനെ

അടൂർ: അടൂർ കെ.പി റോഡിൽ നിറുത്തിയിട്ടിരുന്ന ബൊലേറോയിൽ കാറിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. പുനലൂർ നരിക്കൽ സരള മന്ദിർ കിരൺ-ഹണി ദമ്പതികളുടെ മകൾ മൂന്നു വയസുകാരി പാർവണ യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 23-ാം മൈൽ ജംഗ്ഷനിലായിരുന്നു അപകടം.

കാറിന്റെ മുൻ സീറ്റിൽ ഹണിയുടെ കൈയിലിരുന്ന് ഉറങ്ങുകയായിരുന്നു പാർവണ ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. അബുദാബിയിൽ ജോലിയുള്ള കിരൺ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് നാട്ടിലെത്തിയത്. കായംകുളത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് പാർവണ മരിച്ചത്.

അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ കൂട്ടിയുമായി അമ്മയും അച്ഛനും നിലവിളിച്ചു കൊണ്ട് ഓടിയത് ഏവരുടെ ഹൃദയം തകർക്കുന്ന കാഴ്ചയായി. ഇതുകൊണ്ട് ഓടിക്കൂടിയവർ കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പരുക്കേറ്റ കിരണിനെയും (33) ഹണിയെയും (30) അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹണിയുടെ ഇടതുകൈ ഒടിഞ്ഞിട്ടുണ്ട്.

കിരണും കുടുംബവും അടൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. ഇരുപത്തിമൂന്ന് ജംക്ഷനിൽ എതിരെ അമിത വേഗത്തിൽ എത്തിയ വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് സമീപത്തു നിർത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഹണിയുടെ കയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഷിബുവിന്റെയും രാജന്റെയും നേതൃത്വത്തിലാണ് അപകടത്തിൽപെട്ടവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP