Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐശ്വര്യാറായിയുടെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ അർബുദരോഗ ബാധിതനായി ചികിത്സയിൽ കഴിയവേ

ഐശ്വര്യാറായിയുടെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ അർബുദരോഗ ബാധിതനായി ചികിത്സയിൽ കഴിയവേ

മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായ കൃഷ്ണരാജ്  കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇയാൾ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണവാർത്തയറിഞ്ഞ ഉടനെ അമിതാഭ് ബച്ചനും ജയാബച്ചനും ആശുപത്രിയിലെത്തിയി. പിതാവിന്റെ അസുഖത്തെ തുടർന്ന് ദുബായ് യാത്ര ഐശ്വര്യ റദ്ദാക്കിയിരുന്നു. ന്യൂയോർക്കിൽ നിന്നും ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ പിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും അദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP