Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിൻഡീസിനെതിരെ ചരിത്ര വിജയം നേടിയ ടീമിന്റെ നായകൻ; ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പരിശീലകനായിരുന്ന ഇന്ത്യക്കാരൻ; മുൻ ക്രിക്കറ്റർ അജിത്ത് വഡേക്കർ അന്തരിച്ചു

വിൻഡീസിനെതിരെ ചരിത്ര വിജയം നേടിയ ടീമിന്റെ നായകൻ; ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പരിശീലകനായിരുന്ന ഇന്ത്യക്കാരൻ; മുൻ ക്രിക്കറ്റർ അജിത്ത് വഡേക്കർ അന്തരിച്ചു

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്യാപ്റ്റനും പരിശീലകനുമായ അജിത്ത് വഡേക്കർ (77) അന്തരിച്ചു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ താരമാണ് വഡേക്കർ. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

അർജുന അവാർഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ൽ മുംബൈയിൽ വിൻഡീനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം. 37 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 14 അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റൺസ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങൾ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ.

1971-ലെ ഇംഗ്ലണ്ടും വിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് അജിത്ത് വഡേക്കർ എന്ന ഇടങ്കയൻ ബാറ്റ്സ്മാനെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാക്കിയത്. 1971-ൽ വഡേക്കറുടെ നേതൃത്വത്തിൽ വിൻഡീസിനെതിരേ നേടിയ പരമ്പര വിജയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരേടാണ്. 1972-1973 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ മൂന്ന് പരമ്പരകളിൽ വിജയം നേടിയും റെക്കോർഡിട്ടു.

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പരിശീലകനായിരുന്ന ഇന്ത്യക്കാരനും അജിത്ത് വഡേക്കറാണ്. 1991-1992,1995-1996 കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയിൽ ശ്രീലങ്കയോടേറ്റ തോൽവിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP