Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൽജ്യോതിയിലെ ഇലക്ട്രോണിക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം കുഴിയിലേക്ക് മറിഞ്ഞത് മൂടൽ മഞ്ഞിൽ വഴി കാണാതെ; മരിച്ചത് സുൽത്താൻ ബത്തേരിയിൽ നിന്നും മുണ്ടക്കയത്തു നിന്നുമുള്ള വിദ്യാർത്ഥിനികൾ; പരിക്കേറ്റ് 30 കുട്ടികളിൽ ആറുപേരുടെ നില അതീവ ഗുരുതരം

അമൽജ്യോതിയിലെ ഇലക്ട്രോണിക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം കുഴിയിലേക്ക് മറിഞ്ഞത് മൂടൽ മഞ്ഞിൽ വഴി കാണാതെ; മരിച്ചത് സുൽത്താൻ ബത്തേരിയിൽ നിന്നും മുണ്ടക്കയത്തു നിന്നുമുള്ള വിദ്യാർത്ഥിനികൾ; പരിക്കേറ്റ് 30 കുട്ടികളിൽ ആറുപേരുടെ നില അതീവ ഗുരുതരം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ നിന്നു കർണാടകത്തിൽ വിനോദയാത്രയ്ക്കു പോയ ബസ് മറിഞ്ഞു രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ആറു പേരുടെ നില ഗുരുതരം. ഇലക്ട്രോണിക്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനികളായ വയനാട് സുൽത്താൻ ബത്തേരി പാലിയത്ത് മുകളേൽ പി.സി. ജോർജിന്റെ മകൾ ഐറിൻ മരിയ ജോർജ്, മുണ്ടക്കയം ഏന്തയാർ വളയത്തിൽ ദേവസ്യയുടെ മകൾ മെറിൻ സെബാസ്റ്റ്യൻ എന്നിവരാണു മരിച്ചത്.

ഇന്നലെ രാത്രി ഒൻപതിനു കർണാടകത്തിലെ ചിക്മംഗളൂർ മാഗഡി അണക്കെട്ടിനു സമീപത്താണ് അപകടം നന്നത്. സ്ഥലത്തു മഴയും മറ്റും ഉണ്ടായിരുന്നു. ഇതേ തുടർന്നു ബസ് റോഡിൽ നിന്നു തെന്നിമാറി ഉയർന്ന പ്രദേശത്തു നിന്നു താഴേയ്ക്കു പതിക്കുകയായിരുന്നു. മൂന്നു തവണ മലക്കം മറിഞ്ഞാണു ബസ് താഴേയ്ക്കു പതിച്ചത്. മൂടൽ മഞ്ഞിൽ വഴി കാണാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രോണിക്സ് വിഭാഗം ബി ബാച്ചിലെ 36 വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു ബസുകളിലായി എഴുപതു പേരടങ്ങുന്ന സംഘമാണു വിനോദയാത്രയ്ക്കു പോയത്.

എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിനടിയിൽപെട്ടാണു കൂടുതൽ പേർക്കും പരുക്കേറ്റത്. വിദ്യാർത്ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നിമിഷങ്ങൾക്കകം ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പരുക്കേറ്റവരെ ചിക്കമഗളൂരിലും ഹാസനിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചിക്കമഗളൂരൂവിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മറിഞ്ഞു കിടന്ന ബസ് ജെ.സി.ബി ഉപയോഗിച്ച് ഉയർത്തി മാറ്റിയാണു രക്ഷാപ്രവർത്തനം നടത്തിയത്. അണക്കെട്ടിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണു അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്കു പോയത്. മൈസുർ, കുടക്, ബംഗളൂർ, എന്നിടം സന്ദർശിച്ച ശേഷമാണു ബസ് ചിക്മംഗളൂരിലെത്തിയത്. ഞായറാഴ്ച മടങ്ങിയെത്താനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP