Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതീക്ഷകളും കാത്തിരിപ്പും പ്രാർത്ഥനകളും വെറുതെയായി; ആ അമ്പിളിച്ചിരി മാഞ്ഞു; അമ്പിളി ഫാത്തിമ വിട പറഞ്ഞത് ആന്തരികാവയവങ്ങളിലെ അണുബാധ രൂക്ഷമായതോടെ

പ്രതീക്ഷകളും കാത്തിരിപ്പും പ്രാർത്ഥനകളും വെറുതെയായി; ആ അമ്പിളിച്ചിരി മാഞ്ഞു; അമ്പിളി ഫാത്തിമ വിട പറഞ്ഞത് ആന്തരികാവയവങ്ങളിലെ അണുബാധ രൂക്ഷമായതോടെ

കോട്ടയം: ആ അമ്പിളിച്ചിരി നിലനിൽക്കാൻ വേണ്ടിയുള്ള മലയാളികളുടെ പ്രാർത്ഥന വിഫലമായി. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) വിടപറഞ്ഞു.

രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയെത്തുടർന്നു അമ്പിളി ഫാത്തിമ ജീവിതത്തോടു യാത്ര പറയുകയായിരുന്നു. മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അമ്പിളി.

ഹൃദയവും ശ്വാസകോശവും തകരാറിലായതാണ് അമ്പിളി ഫാത്തിമ എന്ന യുവതിക്ക് ജീവിതത്തിൽ തിരിച്ചടിയായത്. നടി മഞ്ജു വാര്യർ അടക്കമുള്ളവരുടെ സഹായത്താൽ ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളിയെ വീണ്ടും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധയെ തുടർന്നാണ് അമ്പിളി ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പത്തുമാസം, മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പത്തുമാസത്തോളം നടന്ന തുടർ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് അമ്പിളിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണു ഇപ്പോൾ നില വഷളാകാൻ കാരണം. ശസ്ത്രക്രിയക്കു ശേഷം ഒരിക്കൽ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ ശമിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസമായി അമ്പിളി കർശന നീരിക്ഷണത്തിൽ ആയിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പനിയും ശ്വാസതടസവും നില വഷളാകാൻ കാരണമായി. തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോട്ടയം സിഎംഎസ് കോളജിൽ എം കോമിനു പഠിക്കുമ്പോഴാണ് അമ്പിളി ഫാത്തിമയുടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്. എംജി സർവകലാശാലയുടെയും നടി മഞ്ജു വാര്യരുടെയും സഹായത്തോടെയായിരുന്നു ചികിത്സ. അമ്പിളിയെക്കാണാൻ മഞ്ജു ചെന്നെയിലുമെത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതാൻ തയ്യാറെടുത്തുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യനില വീണ്ടും താളംതെറ്റിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അണുബാധയിൽ ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവർത്തനം നിലച്ചതോടെയാണ് എല്ലാ പ്രതീക്ഷയും തെറ്റിച്ച് അമ്പിളി ഫാത്തിമ ഈ ലോകത്തോടു വിടപറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP