Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രേക്ക് നഷ്ടമായെന്ന് മനസ്സിലായ ഡ്രൈവർ ബസിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി കടയിൽ ഇടിച്ചു നിർത്തി; എല്ലാവരോടും പിടിച്ചിരിക്കാൻ പറഞ്ഞ ശേഷം വഴിയിൽ കണ്ട കടയിൽ ഇടിച്ചു നിർത്തിയെങ്കിലും ഡ്രൈവർ മരണത്തിന് കീഴടങ്ങി

ബ്രേക്ക് നഷ്ടമായെന്ന് മനസ്സിലായ ഡ്രൈവർ ബസിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി കടയിൽ ഇടിച്ചു നിർത്തി; എല്ലാവരോടും പിടിച്ചിരിക്കാൻ പറഞ്ഞ ശേഷം വഴിയിൽ കണ്ട കടയിൽ ഇടിച്ചു നിർത്തിയെങ്കിലും ഡ്രൈവർ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് സമീപത്തുള്ള കടയിൽ ഇടിച്ചു നിർത്തി. ബസിലുണ്ടായിരുന്ന എല്ലാവരുടയും ജീവൻ രക്ഷിക്കാനായെങ്കിലും ഡ്രൈവർ മരണത്തിന് കീഴടങ്ങി. കോഴിക്കോട് തൂണേരിയിലാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. തൂണേരിയിൽ ദാമോദരൻ രാധാ ദമ്പതികളുടെ മൂത്ത മകൻ രഞ്ജിത്ത് ആണ് മരിച്ചത്.

ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ സ്വന്തം ജീവൻപോലും നോക്കാതെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച രഞ്ജിത്തിന് തൂണേരി യാത്രാമൊഴി നൽകി. തൊട്ടിൽപാലത്ത് നിന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു ബസ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. ബസ് സാധാരണ വേഗതയിൽ ആയിരുന്നു രഞ്ജിത്ത് ഓടിച്ചു കൊണ്ടിരുന്നത്. ഏകദേശം തൂണേരിയിൽ എത്താറായപ്പോൾ ആണ് ബസ്സിന് ബ്രേക്ക് സംവിധാനം തകരാറിലായി എന്ന് രഞ്ജിത്തിന് മനസ്സിലായത്. പിന്നീട് ബ്രേക്ക് പിടിക്കാൻ പലതവണ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി എന്ന ഘട്ടത്തിലാണ് ബസ്സിൽ ഉള്ളവരോട് ബസിന്റെ ബ്രേക്ക് പ്രവർത്തിക്കുന്നില്ല എന്നും എല്ലാവരും ബസ്സിൽ മുറുകെ പിടിച്ചിരിക്കാൻ രഞ്ജിത് ആവശ്യപ്പെടുന്നത്.

ബസ് പലയിടങ്ങളിലായി ബ്രേക്കിനു ശ്രമിച്ചുകൊണ്ടിരുന്നങ്കിലും കൊണ്ടിരുന്നെങ്കിലും സാധിക്കില്ല എന്ന് കണ്ടപ്പോൾ രഞ്ജിത് വാഹന എവിടെയെങ്കിലും ഇടിച്ചു നിർത്താൻ ശ്രമിക്കുകയാണെന്നും എല്ലാവരും സൂക്ഷിക്കണമെന്നും വിളിച്ചുപറഞ്ഞു.

പിന്നീട് സമീപത്തെ ഒരു കടയ്ക്ക് നേർക്ക് ഇടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുന്നോട്ട് നീങ്ങിയ വാഹനം മുന്നിൽ രണ്ട് ഓട്ടോറിക്ഷകൾ കണ്ടതോടെ വെട്ടിച്ചു മാറ്റി മറ്റൊരു കടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുകൾഭാഗം ബസിന്റെ ഡ്രൈവറുടെ നേർക്കുള്ള ഭാഗത്തേക്ക് പതിച്ചപ്പോൾ രഞ്ജിത്തിന് സാരമായ പരിക്കു പറ്റി. തുടർന്ന് രഞ്ജിത്തിനെയും നിസ്സാര പരിക്കു പറ്റിയ മറ്റു നാലുപേരെയും സമീപത്തുള്ള ചൊക്ലി ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ വഴിയിൽ വച്ച് രഞ്ജിത്തിന്റെ മരണം സംഭവിക്കുക ആയിരുന്നു.

27 വയസുകാരനായ രഞ്ജിത്തിന്റെ അവസരോചിത പ്രവർത്തിയിൽ നാട്ടുകാർ അഭിമാനിക്കുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. അതിരാവിലെ ആയതിനാലാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP