Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനു പോയി മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഡോക്ടർ ദമ്പതികളും മകനും മരിച്ചു; ഇളയമകൻ പരിക്കുകളോടെ ആശുപത്രിയിൽ; അപകടം കാറും ലോറിയും കൂട്ടിയിടിച്ച്

തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനു പോയി മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഡോക്ടർ ദമ്പതികളും മകനും മരിച്ചു; ഇളയമകൻ പരിക്കുകളോടെ ആശുപത്രിയിൽ; അപകടം കാറും ലോറിയും കൂട്ടിയിടിച്ച്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. സന്തോഷ്, ഭാര്യ ഡോ. ആശ, മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയ മകൻ അശ്വിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ ഞായറാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. ചിറ്റൂരിലെ പുതപ്പേട്ടയിലാണ് അപകടമുണ്ടായത്.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടുക്കി ഡിഎംഒ ഓഫിസിലെ ആർസിഎച്ച് ഓഫിസറാണ് ഡോ. സന്തോഷ്. ഭാര്യ ആശ കാസർകോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. നീലേശ്വരം സ്വദേശിയാണ് ആശ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP