Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു; വെട്ടക്കൽ സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ഫ്രാൻസീസ് രാജു കാക്കരിയുടെ വിയോഗം പള്ളിയിലേക്ക് ദിവ്യബലി അർപ്പിക്കാനായി വരുന്ന വഴി

ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു; വെട്ടക്കൽ സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ഫ്രാൻസീസ് രാജു കാക്കരിയുടെ വിയോഗം പള്ളിയിലേക്ക് ദിവ്യബലി അർപ്പിക്കാനായി വരുന്ന വഴി

തുറവുർ: ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു. വെട്ടക്കൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഫ്രാൻസീസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചു. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപം വളവിലായിരുന്നു അപകടം. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക് ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം വൈദീകന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്മോർട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂർ മരിയപുരം സന്റെ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്റണി - പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP