Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ച് വർഷം മുമ്പ് ബാധിച്ച അർബുദത്തോട് പോരാടി മുടങ്ങാതെ ജോലിക്കെത്തി; രോഗത്താൽ അവശയായപ്പോഴും മനോവീര്യം കൈവിടാത്ത ടി എൻ സീന ഒടുവിൽ മരണത്തിന് കീഴടങ്ങി; ദേശാഭിമാനി ചീഫ് സബ് എഡിറ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് മാധ്യമലോകം

അഞ്ച് വർഷം മുമ്പ് ബാധിച്ച അർബുദത്തോട് പോരാടി മുടങ്ങാതെ ജോലിക്കെത്തി; രോഗത്താൽ അവശയായപ്പോഴും മനോവീര്യം കൈവിടാത്ത ടി എൻ സീന ഒടുവിൽ മരണത്തിന് കീഴടങ്ങി; ദേശാഭിമാനി ചീഫ് സബ് എഡിറ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് മാധ്യമലോകം

കൊച്ചി: ദേശാഭിമാനി ചിഫ് സബ് എഡിറ്റർ ടി എൻ സീന (45) നിര്യാതയായി. കുറച്ചുകാലമായി കാൻസറിനു ചികിത്സയിലായിരുന്നു. അത്താണിക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേശാഭിമാനി തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കും.

അഞ്ച് വർഷം മുമ്പാണ് ടി എൻ സീനയെ കാൻസർ പിടികൂടിയത്. ആരും പതറിപ്പോകുന്ന ഘട്ടമായിട്ടും തളരാതെ പോരാടി അവർ. ചികിത്സ തുടരുന്നതിനൊപ്പം തന്നെ മനോവീര്യത്തോടെ അവർ രോഗത്തോട് പോരാടി. ജോലിയിൽ തിരികെ എത്തുകയും ചെയ്തു. തന്റെ ജോലികളിൽ കൃത്യമായ വ്യാപൃതയായിരുന്ന സീന സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തിവരികയും ചെയ്തിരുന്നു. രോഗക്കിടക്കയിലും ചിരിക്കുന്ന മുഖവുമായി തന്നെ കാണാനെത്തുന്നവരോട് പെരുമാറിയ സീനയെ സഹപ്രവർത്തകരും അനുസ്മരിക്കുന്നു.

തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളിൽ ജോലി നോക്കിയിരുന്ന സീന പാരിസ്ഥിതയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുറം ലോകം എത്തിച്ചിരുന്നു. ടീനയുടെ നിര്യാണത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് അടക്കമുള്ളവർ അനുശോചിച്ചു. കേരളാ പത്രപ്രവർത്തക യൂണിയനും സീനയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP