Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടമ്മയെ റോട്ട് വീലർ നായകൾ കടിച്ചു കീറി കൊന്നു; ഇരു കൈകളിലേയും മാംസം നായ്ക്കൾ ഭക്ഷിച്ചു: കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകൾ സഹായത്തിനെത്തിയെങ്കിലും രക്ഷിക്കാനായില്ല

വീട്ടമ്മയെ റോട്ട് വീലർ നായകൾ കടിച്ചു കീറി കൊന്നു; ഇരു കൈകളിലേയും മാംസം നായ്ക്കൾ ഭക്ഷിച്ചു: കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകൾ സഹായത്തിനെത്തിയെങ്കിലും രക്ഷിക്കാനായില്ല

കൽപ്പറ്റ: വയനാട്ടിൽ വീട്ടമ്മയെ രണ്ട് റോട്ട് വീലർ നായകൾ ചേർന്ന് കടിച്ചു കീറി കൊന്നു. വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ രാജമ്മയാണ് (65) മരിച്ചത്. തൊഴിലുറപ്പ് ജോലിക്കാരിയായ രാജമ്മ വീടിനടുത്തെ കാപ്പി തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്. കൂടെയുണഅടായിരുന്ന രണ്ട് സ്ത്രീകൾ സഹായിക്കാനെത്തി എങ്കിലും നായ്ക്കൾ ഇവരെ കടിച്ചു കീറി കൊല്ലുകയായിരുന്നു.

അയൽവാസിയായ കാരിക്കൽ ജോസ് എന്നയാളുടെ രണ്ട് വളർത്തുനായ്ക്കൾ ഇവരെ ആക്രമിച്ചത്. ജോസിനെതിരെ വകുപ്പ് 304 എ പ്രകാരം നരഹത്യയ്ക്ക് വൈത്തിരി പൊലീസ് കേസെടുത്തു. ജോസിന്റെ പേരിലുണ്ടായിരുന്ന ഈ തോട്ടം ഒരു വർഷം മുൻപ് മറ്റൊരാൾക്ക് വിറ്റിരുന്നു. ഈ തോട്ടത്തിലാണ് രാജമ്മ ജോലിക്കെത്തിയത്. ഇവരുടെ ശരീരമാസകലം കടിച്ചുകീറിയിട്ടുണ്ട്. നായ്ക്കൾ വീട്ടിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാണെന്നു പറയുന്നു

രണ്ട് കൈകളിലെയും മാംസം നായ്ക്കൾ ഭക്ഷിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഭർത്താവ് മരിച്ചു പോയ രാജമ്മ വീടിനടുത്തുള്ള തോട്ടത്തിൽ ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാജമ്മ വർഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് മക്കളോടൊപ്പം താമസിക്കുന്നത്.

നിിർദ്ധന കുടുംബമായ ഇവർ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തെ തുടർന്ന് ബോധരഹിതയായ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മെഡിക്കൽ കോളേജാശുപത്രിയിൽ വച്ചാണ് മരിച്ചത്. മക്കൾ: സാമുവൽ, നാന, ബേബി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

രാത്രിയിൽ രഹസ്യമായി ശത്രുപാളയങ്ങളിലേക്കു കടത്തിവിടാൻ ഒന്നാം ലോകമഹായുദ്ധകാലത്തു ജർമൻകാർ സൃഷ്ടിച്ചടുത്ത കില്ലർ ജനുസാണ് റോട്ട് വീലർ. ഒരൊറ്റ യജമാനനോടു മാത്രം കൂറുള്ളവർ.

ആക്രമണ സ്വഭാവം കൂടുതൽ ഉള്ളതിനാൽ റുമേനിയ, സ്‌പെയ്ൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഈ ഇനത്തെ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചെന്നൈയിലും ബാംഗ്ലൂരിലും മുമ്പ് റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP