Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊട്ടാരക്കരയിൽ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു; മരിച്ചത് പ്രാവച്ചമ്പലം സ്വദേശി ഹരി; ആരാധകരുടെ തള്ളിക്കയറ്റത്തിൽ നിലത്തു വീണും ചവിട്ടേറ്റും നിരവധി പേർ ആശുപത്രിയിൽ; അപകടം ഐമാളിന്റെ ഉദ്ഘാടനത്തിനായി താരം എത്തിയപ്പോൾ ആവേശം അതിരുവിട്ട്; മാൾ ഉടമക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്ത് പൊലീസ്

കൊട്ടാരക്കരയിൽ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു; മരിച്ചത് പ്രാവച്ചമ്പലം സ്വദേശി ഹരി; ആരാധകരുടെ തള്ളിക്കയറ്റത്തിൽ നിലത്തു വീണും ചവിട്ടേറ്റും നിരവധി പേർ ആശുപത്രിയിൽ; അപകടം ഐമാളിന്റെ ഉദ്ഘാടനത്തിനായി താരം എത്തിയപ്പോൾ ആവേശം അതിരുവിട്ട്; മാൾ ഉടമക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്ത് പൊലീസ്

കൊട്ടാക്കര: കൊട്ടാരക്കരയിലെ സ്വാകാര്യമാൾ ഉദ്ഘാടനം ചെയ്യാൻ വന്ന സിനിമാ താരം ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45)യാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ടൗണിൽ പുതിയതായി തുടക്കം കുറിക്കുന്ന ഐമാളിന്റെ ഉദ്ഘാടന ചടങ്ങിന് ദുൽഖർ എത്തുമെന്ന വാർത്ത കേട്ടറിഞ്ഞ് ആയിരക്കണക്കിന് ആളുകളായിരുന്നു കൊട്ടാരക്കര ഐമാളിന് സമീപം തടിച്ചു കൂടിയത്. വാഹനങ്ങൾ പോലും കടന്നുരപോകാത്ത തരത്തിൽ ട്രാഫിക്കായിരുന്നു സ്ഥലത്ത്.

കൊട്ടാരക്കര പൊലീസിന്റെ നേതൃത്വത്തിൽ ആളുകളെ നിയന്ത്രിച്ചിരുന്നെങ്കിലും ദുൽഖർ വന്നതോടെ ആളുകൾ തിരക്ക് കൂട്ടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഓട്ടോയിലെത്തിയതാണ് മരിച്ച ഹരി. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊട്ടിഘോഷിച്ച ഉദ്ഘാടനമായിരുന്നു ഐമാളിന്റെ പുതിയ ഷോറുമിനായി മാനേജ്‌മെന്റ് നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പരസ്യവും സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമൊക്കെയായി പ്രചരിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് ആരോപണം ഉയരുന്നത്. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP