Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു; കാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ അന്ത്യം; കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തനത്തിലേക്കു തിരിഞ്ഞ വ്യക്തി

പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു; കാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ അന്ത്യം; കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തനത്തിലേക്കു തിരിഞ്ഞ വ്യക്തി

തൃശൂർ: പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു. തൃശൂർ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഏറെ നാളായി അർബുദത്തിന് ചികിത്സായിലായിരുന്നു. ചാലക്കുടി റിവർ റിസർച്ച് സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോക്ടർ ലത കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തനത്തിലേക്കു തിരിയുകയായിരുന്നു.

ലത ഉൾപ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവർത്തകരുടെ ഫോറമാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മറ്റിയെ നിയോഗിക്കുന്നതിലേക്ക് നയിച്ചത്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വൻകിട ഡാം വിരുദ്ധ സമരങ്ങൾക്ക് അക്കാദമിക് പിന്തുണയും ലത നൽകി.

ആനുകാലികങ്ങളിൽ ഉൾപ്പെടെ നിരവധി പരിസ്ഥിതി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ട്രാജഡി ഓഫ് കോമൺസ്, കേരള എക്‌സ്പീരിയൻസ് ഇൻ ഇന്റർ ലിങ്കിങ് ഓഫ് റിവേഴ്‌സ്, ഡൈയിങ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ രചയിതാവാണ്.ഒല്ലൂർ സ്വദേശിയും കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണികൃഷ്ണനാണ് ഭർത്താവ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP