Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവക മുൻ ബിഷപ്പ് അന്തരിച്ചു; ഡോ. സാം മാത്യുവിന്റെ നിര്യാണം വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന്

സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവക മുൻ ബിഷപ്പ് അന്തരിച്ചു; ഡോ. സാം മാത്യുവിന്റെ നിര്യാണം വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന്

കോട്ടയം: സി.എസ്.ഐ സഭയുടെ മധ്യകേരള മഹായിടവക മുൻ ബിഷപ്പ് ഡോ. സാം മാത്യുഅന്തരിച്ചു. 80 വയസായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനത്ത് മന്ദിരം ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സാം മാത്യൂ 1993ലാണ് മധ്യകേരള മഹായിടവകയുടെ പരമാദ്ധ്യക്ഷനായത്. 2001ൽ സഭാശുശ്രൂഷയിൽ നിന്ന് വിരമിച്ച ശേഷം മാങ്ങാനത്തുള്ള വസതിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തിൽ വി എം മത്തായിയുടെ മകനായി 1936 ഒക്ടോബർ ആറിനാണ് സാം മാത്യുവിന്റെ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് അദ്ദേഹം ബി.ഡി ബിരുദവും സമ്പാദിച്ചു. കീഴ്‌വായ്പൂർ, പുതുവൽ, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം, എന്നീ ഇടവകകളിൽ വികാരിയായും മഹായിടവക ട്രഷറർ, കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മദ്യവർജന പ്രസ്താനത്തിന്റെ മുന്നണി പോരാളിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP