Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു; ഓർമയായത് ശങ്കരാഭരണവും സാഗരസംഗമവും സിനിമാലോകത്തിനു നൽകിയ വ്യക്തി

തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു; ഓർമയായത് ശങ്കരാഭരണവും സാഗരസംഗമവും സിനിമാലോകത്തിനു നൽകിയ വ്യക്തി

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതിമുത്യം തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാതാവാണ് ഏടിദ നാഗേശ്വര റാവു.

വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്നു ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.

നാഗേശ്വര റാവു കലാജീവിതം തുടങ്ങിയത് നാടകനടനായാണ്. തുടർന്നു സിനിമയിൽ എത്തിയ അദ്ദേഹം നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി. തുടർന്നാണ് നിർമ്മാണ രംഗത്തേക്കു കടക്കുന്നത്.

പൂർണോദയ മൂവി ക്രിയേഷൻസിന്റെ ബാനറിൽ ക്ലാസിക് സിനിമകൾ നിർമ്മിച്ച് 1970-80 കാലഘട്ടത്തിലാണ് അദ്ദേഹം ഏവർക്കും സുപരിചിതനായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP