Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡ്വിന് കണ്ണീരോടെ വിടയേകി ഓസ്‌ട്രേലിയൻ മലയാളികൾ; എട്ടുവയസുകാരന്റെ ജീവൻ കവർന്നെടുത്തത് മസ്തിഷക രോഗം; മകന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ ടിനോയും നിഷയും

എഡ്വിന് കണ്ണീരോടെ വിടയേകി ഓസ്‌ട്രേലിയൻ മലയാളികൾ; എട്ടുവയസുകാരന്റെ ജീവൻ കവർന്നെടുത്തത് മസ്തിഷക രോഗം; മകന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ ടിനോയും നിഷയും

ബ്രിസ്‌ബൈൻകോട്ടയം പൊൻകുന്നം തെക്കേത്തുകവല, ജീരകത്തിൽ എഡ്വിൻ ടിനോ ഓസ്‌ട്രേലിയയിൽ വിടവാങ്ങി. മസ്തിഷ്‌ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ഈ എട്ടുവയസുകാരൻ. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം ഇന്നലെ രാവിലെ 11 മണിക്ക് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിൻ, ഹോളണ്ട് പാർക് വെസ്റ്റ്, സെന്റ് ജോവാക്കിംസ് ചർച്ച് സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ ടിനോ മാത്യു - നിഷ ടിനോ ദമ്പതികളുടെ മനകനായിരുന്നു എഡ്വിൻ.

ഒരു വർഷത്തിലധികമായി മസ്തിഷക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന എഡ്വിൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. കെവിൻ (നാല്) ഏക സഹോദരനാണ്. ടിനോയുടെയും നിഷയുടെയും മാതാപിതാക്കൾ നാട്ടിൽ നിന്ന് എത്തിയശേഷമാണ് സംസ്‌കാരം നടത്തിയത്. എഡ്വിനു വേണ്ടി ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ചിറക്കടവ് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും കുർബാന നടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP