Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാന്നി മുൻ എംഎൽഎ എം കെ ദിവാകരൻ അന്തരിച്ചു

പത്തനാപുരം: റാന്നി മുൻ എംഎൽഎയും സിപിഐ നേതാവുമായ എം കെ ദിവാകരൻ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അന്ത്യം. 1967ലും 1971ലുമാണ് ദിവാകരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പരേതയായ സൗദാമിനിയാണ് ഭാര്യ. വർഷങ്ങൾക്ക് മുൻപ് ബിസിനസിൽ ഉണ്ടായ അപ്രതീക്ഷിത തകർച്ചയോടെ സ്വന്തമായുണ്ടായിരുന്ന 43 സെന്റ് പുരയിടവും വീടും കടം കയറി നഷ്ടപ്പെട്ടു. കൈയിലുള്ളതെല്ലാം നഷ്ടമായപ്പോഴാണ് ഗാന്ധിഭവനിൽ അന്തേവാസിയായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP