Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎസ് ഗണിതശാസ്ത്രജ്ഞൻ ജോൺ ഫോർബ്‌സ് നാഷും ഭാര്യയും കൊല്ലപ്പെട്ടു; കാറപകടത്തിൽ വിടപറഞ്ഞത് 'ബ്യൂട്ടിഫുൾ മൈൻഡ്‌സ്' സിനിമയ്ക്ക് പ്രേരണയായ വ്യക്തിത്വം

യുഎസ് ഗണിതശാസ്ത്രജ്ഞൻ ജോൺ ഫോർബ്‌സ് നാഷും ഭാര്യയും കൊല്ലപ്പെട്ടു; കാറപകടത്തിൽ വിടപറഞ്ഞത് 'ബ്യൂട്ടിഫുൾ മൈൻഡ്‌സ്' സിനിമയ്ക്ക് പ്രേരണയായ വ്യക്തിത്വം

ന്യൂയോർക്ക്:  പ്രശസ്ത യുഎസ് ഗണിത ശാസ്ത്രജ്ഞൻ ജോൺ ഫോർബ്‌സ് നാഷും ഭാര്യയും കാർ അപകടത്തിൽ കൊല്ലപ്പെട്ടു. 86 വയസായിരുന്നു. 1994ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ് നാഷ്. ഗെയിം സിദ്ധാന്തത്തിൽ ഇദ്ദേഹമവതരിപ്പിച്ച മൗലിക ആശയങ്ങളെ മുൻനിർത്തിയാണ് 1994ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായത്. 1928 ജൂൺ 13ന് വെർജീനിയയിലെ ബ്ലൂഫീൽഡിലാണ് ജോൺ ഫോർബ്‌സ് നാഷ് ജനിച്ചത്.

ജോൺ നാഷിന്റെ ജീവിതം ആസ്പദമാക്കിയാണ് എ ബ്രൂട്ടിഫുൾ മൈൻഡ് എന്ന ഹോളിവുഡ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2001 ൽ പുറത്തിറങ്ങിയ ചിത്രം നാല് അക്കാദമി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. റുസ്സെൽ ക്രോവാണ് ചിത്രത്തിൽ ജോൺ ഫോർബ്‌സ് നാഷിനെ അവതരിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP