Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അജ്ഞാതൻ മുളകുപൊടി വിതറി പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു; പുതുപ്പാടി സംഭവത്തിലെ അക്രമിയെ തേടി അന്വേഷണം തുടരുന്നു

അജ്ഞാതൻ മുളകുപൊടി വിതറി പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു; പുതുപ്പാടി സംഭവത്തിലെ അക്രമിയെ തേടി അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പുതുപ്പാടിയിൽ അജ്ഞാതൻ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയിലിലെ മലബാർ ഫിനാൻസിയേഴ്‌സ്' ഉടമ കുപ്പായക്കോട് ഒളവക്കുന്നേൽ പി.ടി. കുരുവിളയാണ് (ഷാജു കുരുവിള-53) പുലർച്ചെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ചയാണ് മുളകുപൊടി എറിഞ്ഞശേഷം പെട്രോളൊഴിച്ച് തീയിട്ടത്. അക്രമി ഓടി രക്ഷപ്പെട്ടു. ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലെ സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടർന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു.

പണമിടപാട് സ്ഥാപനത്തിനകത്തും തീപടർന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോൾ സ്ഥാപനത്തിനു പുറത്തെ വരാന്തയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ബൈക്കിലെത്തിയ, ചുവന്ന ടീ ഷർട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെൽമെറ്റും കോട്ടും കെട്ടിടത്തിന്റെ പിറകുവശത്തു കണ്ടെത്തി.

രണ്ടുദിവസം മുമ്പ് സ്ഥാപനത്തിൽ വായ്പ ആവശ്യപ്പെട്ട് ഒരാൾ എത്തിയിരുന്നു. ഈട് ഹാജരാക്കാത്തതിനാൽ പണം നൽകിയില്ല. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ കുരുവിള ഇയാളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP