Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേപ്പാൾ മുൻ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള അന്തരിച്ചു; വിടപറഞ്ഞത് ബനാറസിൽ ജനിച്ച് നേപ്പാളി കോൺഗ്രസിന്റെ തലപ്പത്തെത്തിയ രാഷ്ട്രീയ നേതാവ്

നേപ്പാൾ മുൻ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള അന്തരിച്ചു; വിടപറഞ്ഞത് ബനാറസിൽ ജനിച്ച് നേപ്പാളി കോൺഗ്രസിന്റെ തലപ്പത്തെത്തിയ രാഷ്ട്രീയ നേതാവ്

കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച അർധരാത്രി 12.50 നായിരുന്നു മരണം.

2010 മുതൽ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റാണ് സുശീൽ കൊയ്‌രാള. 2014 ഫെബ്രുവരി 10 മുതൽ 2015 ഒക്‌ടോബർ 12 വരെയാണ് അദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയായിരുന്നത്.

നേപ്പാളിൽ, പ്രസിഡന്റ് റാം ബരൻ യാദവ് കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ഭരണഘടന പ്രഖ്യാപിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെയാണ് സുശീൽ രാജിവയ്ക്കാൻ തീരുമാനമെടുത്തത്.

ഇന്ത്യയിലെ ബനാറസിൽ 1939 ഓഗസ്റ്റ് 12ന് ജനിച്ച സുശീൽ 1955ലാണ് നേപ്പാളി കോൺഗ്രസിൽ അംഗമായത്. രാജഭരണം 1960ൽ ജനാധിപത്യം നിരോധിച്ചപ്പോൾ സുശീൽ ഇന്ത്യയിൽ അഭയം തേടി. വിമാനറാഞ്ചൽക്കേസിൽ ഒരുതവണ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് 16 വർഷം നേപ്പാളിന് പുറത്തായിരുന്നു.

മുൻ നേപ്പാൾ പ്രധാനമന്ത്രിമാരായ മന്ത്രിക പ്രസാദ് കൊയ്‌രാളയുടെയും ഗിരിജ പ്രസാദ് കൊയ്‌രാളയുടെയും ബിശ്വേശ്വര പ്രസാദ് കൊയ്‌രാളയുടെയും ബന്ധുവാണ് സുശീൽ. വിമാന റാഞ്ചലുമായി ബന്ധപ്പെട്ട് മൂന്നു വർഷം ഇന്ത്യയിൽ ജയിലിലായിരുന്നു. ബന്ധുവായ മുൻ നേപ്പാൾ പ്രസിഡന്റ് ഗിരിജാപ്രസാദ് കൊയ്‌രാളയുടെ സ്വാധീനത്താലാണ് സുശീൽ രാഷ്ട്രീയത്തിലെത്തിയത്. ഗിരിജാ പ്രസാദിന്റെ മരണത്തെത്തുടർന്ന് 2008ൽ നേപ്പാളി കോൺഗ്രസ് പ്രസിഡന്റായി. അവിവാഹിതനാണ്. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP