Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോബൽ സമ്മാന ജേതാവ് ഗുന്തർ ഗ്രാസ് അന്തരിച്ചു; വിടപറഞ്ഞത് നോവലിസ്റ്റ് , കവി, ശില്പി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ

നോബൽ സമ്മാന ജേതാവ് ഗുന്തർ ഗ്രാസ് അന്തരിച്ചു; വിടപറഞ്ഞത് നോവലിസ്റ്റ് , കവി, ശില്പി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ

മ്യൂനിച്ച്: പ്രശസ്ത സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർ ഗ്രാസ് (87) അന്തരിച്ചു. ജർമ്മൻ നഗരമായ ലുബേക്കിൽ ഏപ്രിൽ 13നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1999 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ ആക്ടീവിസം അടിസ്ഥാനമാക്കിയ പ്രമേയങ്ങളായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സാഹിത്യകാരൻ, കവി, ശില്പി എന്നീ രംഗത്ത് പ്രശസ്തനായിരുന്നു.

ടിൻ ഡ്രം എന്ന തന്റെ ആദ്യ നോവലിലൂടെയാണ് ഗുന്തർ ഗ്രാസ് പ്രശസ്തനായത്. പോളണ്ടിലെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന യുദ്ധത്തിന്റെ യാതനകളാണ് ഗുന്തർ ഗ്രാസിന്റെ രചനകളുടെ ഇതിവൃത്തം. ക്യാറ്റ് ആൻഡ് മൗസ്, ഡോഗ് ഇയേള്‌സ്, ക്രാബ് വാക്ക് എന്നിവയാണ് പ്രധാന കൃതികൾ.

1927ൽ ഡാൻസിംഗിലാണ് ഗുന്ദർ ഗ്രാസ് ജനിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻസേനയിൽ നിർബന്ധിതസേവനം നടത്തി, യുദ്ധത്തടവുകാരനാകേണ്ടി വന്നു അദ്ദേഹത്തിന്. പതിനേഴാം വയസ്സിലായിരുന്നു ഈ സംഭവം. രണ്ടാം ലോകയുദ്ധാനന്തരമുള്ള ദേശീയ അപരാധബോധത്തിന്റെ സ്വാധീനം പ്രകടമാകുന്നതാണ് അദ്ദേഹത്തിന്റെ കൃതികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP