Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്; പലതവണ കേറിയിറങ്ങിയിട്ടും അധികൃതർ അനങ്ങിയില്ല; നിവൃത്തിയില്ലാതെ പച്ചക്കറിക്കടക്കാരൻ തൂങ്ങിമരിച്ചു

6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്; പലതവണ കേറിയിറങ്ങിയിട്ടും അധികൃതർ അനങ്ങിയില്ല; നിവൃത്തിയില്ലാതെ പച്ചക്കറിക്കടക്കാരൻ തൂങ്ങിമരിച്ചു

ഔറംഗബാദ്; വൈദ്യുതി യൂണിറ്റിൽ മാറ്റം ആയിരങ്ങൾ നൽകേണ്ട ബില്ലിന്റെ സ്ഥാനത്ത് ലക്ഷമായപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക അത്താണി. 6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്. പല തവണ തെറ്റ് തിരുത്താൻ അധികൃതർക്ക് മുൻപിൽ കേറിയിറങ്ങി മടുത്ത പച്ചക്കറിക്കടക്കാരൻ തൂങ്ങി മരിച്ചു. മാർച്ച് മാസത്തെ വൈദ്യുതി ബില്ലായി 8.64 ലക്ഷം രൂപയാണ് ഇയാളോട് അടയ്ക്കാൻ ആവശ്യപ്പെട്ടത്. തുകയുടെ ബില്ല് ഏപ്രിൽ അവസാന ആഴ്ചയാണ്  ഇയാൾക്ക്‌ ലഭിക്കുന്നത്.

ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെൽക്കെ (36) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകൾ മുന്നേ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ജഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ പ്രാദേശിക ഓഫീസിൽ ഇയാൾ പല തവണയായി എത്തിയിരുന്നു. എന്നിട്ടും അധികൃതർ കാര്യം തിരക്കുകയോ സ്ത്യവസ്ഥ മനസിലാക്കുകയോ ചെയ്തില്ല. ഇതിൽ മാനം നൊന്താണ് ജഗന്നാഥ് ആത്മഹത്യ ചെയ്തത്

6117.8 യൂണിറ്റ് വൈദ്യുതി മാത്രമാണെന്നു എംഎസ്ഇഡിസിഎൽ അധികൃതർ പിന്നീടു പ്രതികരിച്ചു. ഇത്രയും യൂണിറ്റ് വൈദ്യുതിക്കു മാസം അടയ്‌ക്കേണ്ടത് 2800 രൂപ മാത്രമായിരുന്നു. ആയിരം രൂപയോടടുത്തു മാത്രം പ്രതിമാസം ബില്ലു ലഭിച്ചിരുന്നിടത്ത് ഇത്രയും വലിയ തുക ലഭിച്ചതിന്റെ ആഘാതം സഹിക്കാതെയായിരുന്നു ആത്മഹത്യയെന്ന് ഇയാളുടെ കയ്യിൽ നിന്നു ലഭിച്ച കുറിപ്പിലുണ്ട്. തുടർന്ന് വൈദ്യുതി വകുപ്പിലെ അക്കൗണ്ട് അസിസ്റ്റന്റ് സുശീൽ കാശിനാഥ് കോലിയെ സസ്‌പെൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP