Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചത് ഖത്തറിലെ ബന്ധുവീട്ടിൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനെത്തിയപ്പോൾ അനുജനും വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു; ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ ഇർഷാദിന്റേയും അനിയൻ രിസാലുദ്ദീന്റേയും വേർപാടിൽ വിതുമ്പി ദോഹയിലെ പ്രവാസികൾ

ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചത് ഖത്തറിലെ ബന്ധുവീട്ടിൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനെത്തിയപ്പോൾ അനുജനും വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു; ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ ഇർഷാദിന്റേയും അനിയൻ രിസാലുദ്ദീന്റേയും വേർപാടിൽ വിതുമ്പി ദോഹയിലെ പ്രവാസികൾ

ദോഹ: ഖത്തറിൽവെച്ച് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിയ അനിയൻ കുഴഞ്ഞുവീണ് മരിച്ചു.

തൃശൂർ ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ ഇർഷാദ്(50) കഴിഞ്ഞ വെള്ളിയാഴ്ച ആണ് അൽഖോറിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. ഇർഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയായിരുന്നു ഖത്തറിൽ തന്നെ ജോലി ചെയ്യുന്ന അനിയൻ രിസാലുദ്ദീൻ(48).

മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയർവേയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ ഹമദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്‌പോർട്ട് വിഭാഗത്തിൽ എത്തിയ ഉടൻ രിസാലുദ്ദീൻ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ഖത്തർ പെട്രോളിയത്തിലാണ് രിസാലുദ്ദീൻ ജോലി ചെയ്യുന്നത്. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇർഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP