Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്രകാലമായും കുട്ടികളെ സുരക്ഷിതരാക്കി വാഹനം എടുക്കാൻ സ്‌കൂൾ വണ്ടികൾക്ക് കഴിയാത്തത് എന്തു കൊണ്ട്? പീച്ചിയിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടത് സ്‌കൂൾ ബസിൽ നിന്നിറങ്ങി അമ്മയ്ക്കടുത്തേക്ക് ഓടിയപ്പോൾ

ഇത്രകാലമായും കുട്ടികളെ സുരക്ഷിതരാക്കി വാഹനം എടുക്കാൻ സ്‌കൂൾ വണ്ടികൾക്ക് കഴിയാത്തത് എന്തു കൊണ്ട്? പീച്ചിയിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടത് സ്‌കൂൾ ബസിൽ നിന്നിറങ്ങി അമ്മയ്ക്കടുത്തേക്ക് ഓടിയപ്പോൾ

പീച്ചി: സ്‌കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധ അതേ വാഹനത്തിൽ സഞ്ചരിച്ച കുരുന്നിന്റെ ജീവനെടുത്തു. പീച്ചിയിലാണ് ആരേയും വേദനിപ്പിക്കുന്ന അപകടമുണ്ടാക്കിയത്.

അമ്മയുടെ കൺമുന്നിലായിരുന്നു മകൻ അപകടത്തിൽപ്പെട്ടത്. സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏഴു വയസുകാരൻ അതേ ബസ് തട്ടി മരിച്ചു. ചെന്നായ്പാറ ഉരുളൻകുന്ന് കൈപ്പറ്റ യേശുദാസ്-ഷീല ദമ്പതികളുടെ ഏക മകൻ ജസ്വിൻ കെ.ജോണാണ് മരിച്ചത്.

പീച്ചി ഗവ.എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജസ്വിൻ വൈകിട്ട് നാലിനു സ്‌കൂൾ ബസ് ചെന്നായ്പാറയിലെത്തിയപ്പോൾ അമ്മയെ കണ്ടു വേഗത്തിൽ റോഡ് കുറുകെ കടക്കുകയായിരുന്നു. അപകടം നടന്നയുടൻ പട്ടിക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഇന്നു സ്‌കൂളിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചകഴിഞ്ഞു വെള്ളക്കാരിത്തടം വിജയമാതാ പള്ളിയിൽ സംസ്‌കരിക്കും. സ്‌കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP