Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി രാജഗോപാൽ അന്തരിച്ചു; അന്ത്യം കൊച്ചിയിൽ ആശുപത്രിയിൽ; വിടപറഞ്ഞത് മലയാളം സ്പോർട്സ് റിപ്പോർട്ടിംഗിലെ അതികായനായ വ്യക്തിത്വത്തിന് ഉടമ

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി രാജഗോപാൽ അന്തരിച്ചു; അന്ത്യം കൊച്ചിയിൽ ആശുപത്രിയിൽ; വിടപറഞ്ഞത് മലയാളം സ്പോർട്സ് റിപ്പോർട്ടിംഗിലെ അതികായനായ വ്യക്തിത്വത്തിന് ഉടമ

കൊച്ചി: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി രാജഗോപാൽ (63) അന്തരിച്ചു. മലയാളത്തിലെ പ്രമുഖ സ്പോർട്സ് ലേഖകനയാരിരുന്നു രാജഗോപാൽ. മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്ററായിരുന്നു. ഇന്ന് കാലത്ത് ഒൻപത് മണിക്ക് കൊച്ചിയിലെ പി.വി എസ്. ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമിക്കുവേണ്ടി അഞ്ച് ഒളിംപിക്‌സും ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിംപിക്‌സും റിപ്പോർട്ട് ചെയ്തിട്ടുള്ള രാജഗോപാൽ, കഴിഞ്ഞ വർഷമാണ് ഡെപ്യൂട്ടി എഡിറ്ററായി മാതൃഭൂമിയിൽ നിന്ന് വിരമിച്ചത്.

മാതൃഭൂമിക്കുവേണ്ടി ആദ്യമായി ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്തത് രാജഗോപാലാണ്. ദീർഘകാലം മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒളിംപ്യൻ എന്ന പേരിൽ സ്പോർട്സ് കോളം കൈകാര്യം ചെയ്തിരുന്നു. പ്രമുഖ അന്താരാഷ്ട്ര സ്പോർട്സ് അവാർഡായ ലോറസിന്റെ അന്താരാഷ്ട്ര സെലക്ഷൻ പാനലിൽ തുടർച്ചയായ പന്ത്രണ്ട് വർഷം അംഗമായിരുന്നു. പി.ടി.ഉഷയെ കുറിച്ചുള്ള ഒരേ ഒരു ഉഷ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു തവണ കേരള സ്പോർട്സ് കൗൺസിലിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥിയായിരിക്കെ 1969 മുതൽ പത്രപ്രവർത്തന രംഗത്തുണ്ടായിരുന്നു.മാതൃഭൂമിയുടെ കോഴിക്കോട് ബ്യൂറോ ചീഫും കൊല്ലം,മലപ്പുറം യൂണിറ്റുകളിൽ ഡപ്യൂട്ടി എഡിറ്ററുമായിരുന്നു. റാണിയാണ് ഭാര്യ. നിഖിലും അഖിലുമാണ് മക്കൾ. മരുമക്കൾ: ശബ്‌ന (മാതൃഭൂമി), സരിഗ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP