Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജസ്റ്റീസ് ശ്രീദേവി അന്തരിച്ചു; ഹൈക്കോടതി മുൻ ജഡ്ജിയുടെ മരണം ഗുരുതരമായ കരൾ രോഗത്തെ തുടർന്ന്; സംസ്‌കാരം വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മാശനത്തിൽ; വിടവാങ്ങുന്നത് സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടിയ സാമൂഹിക പ്രവർത്തക

ജസ്റ്റീസ് ശ്രീദേവി അന്തരിച്ചു; ഹൈക്കോടതി മുൻ ജഡ്ജിയുടെ മരണം ഗുരുതരമായ കരൾ രോഗത്തെ തുടർന്ന്; സംസ്‌കാരം വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മാശനത്തിൽ; വിടവാങ്ങുന്നത് സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടിയ സാമൂഹിക പ്രവർത്തക

കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂർ ആസാദ് റോഡിലെ വസതിയിൽ അന്ത്യം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കും.

സസ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷാണ് അവർ തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് നിയമ ബിരുദം നേടുന്നത്. 1962 ൽ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984 ലാണ് ജില്ലാ സെഷൻസ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. 1992-ൽ കുടുംബ കോടതിയിൽ ജഡ്ജി ആയി. 1997-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു.

2001-ൽ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ൽ വിരമിച്ചു. പിന്നീട് 2007 മുതൽ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി. മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അക്കാമ്മ ചെറിയാൻ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ യു.ബാലാജിയാണ് ഭർത്താവ്. മുൻ ഗവ.പ്ലീഡർ ബസന്ത് ബാലാജി മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP