Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന കോൺഗ്രസ് നേതാവ് കെ പി നൂറുദ്ദീൻ അന്തരിച്ചു; വീണു പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു

മുതിർന്ന കോൺഗ്രസ് നേതാവ് കെ പി നൂറുദ്ദീൻ അന്തരിച്ചു; വീണു പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ പി നൂറുദ്ദീൻ (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ മന്ത്രിയും ഖാദിബോർഡ് വൈസ്‌ചെയർമാനുമായിരുന്ന അദ്ദേഹം വീണുപരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമായതെന്ന് അധികൃതർ അറിയിച്ചു.

തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് സാരമായതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ കണ്ണൂരിലെ ഒണ്ടേൻ റോഡിലുള്ള വീട്ടിൽ നിന്ന് ഖാദിബോർഡ് ഓഫീസിലേക്ക് പോകാൻ വാഹനത്തിന് അടുത്തേക്ക് പോകവെ തെന്നിവീഴുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കയ്പമംഗലത്ത് സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ആലോചിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. ടി എൻ പ്രതാപൻ പിന്മാറിയതിനെ തുടർന്ന് അദ്ദേഹത്തെ പരിഗണിച്ചെങ്കിലും നൂറുദ്ദീൻ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് പാർട്ടിയെ അറിയിക്കുകയായിരുന്നു.

കെപിസിസി നിർവാഹക സമിതി അംഗമാണ്. അഞ്ചുതവണ പേരാവൂരിൽ നിന്ന് നിയമസഭയിലെത്തിയ നൂറുദ്ദീൻ 1982-87 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. കബറടക്കം തിങ്കളാഴ്ച നാലുമണിക്ക് പുതിയങ്ങാട് ഹൈദ്രോസ് പള്ളിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP