Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുരന്തകാരണമായത് ഒരു കാറിനെ മറികടക്കാൻ മറ്റൊരു കാർ ശ്രമിച്ചപ്പോൾ എതിരേ ബസ് പാഞ്ഞെത്തിയത്; രണ്ടു കാറുകളും ബസുമായി കൂട്ടിയിടിച്ചു; ഒരു ചെറുപ്പക്കാരന്റെ ജീവൻ എടുത്ത കാഞ്ഞിരപ്പള്ളി അപകടത്തിൽപ്പെട്ട മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

ദുരന്തകാരണമായത് ഒരു കാറിനെ മറികടക്കാൻ മറ്റൊരു കാർ ശ്രമിച്ചപ്പോൾ എതിരേ ബസ് പാഞ്ഞെത്തിയത്; രണ്ടു കാറുകളും ബസുമായി കൂട്ടിയിടിച്ചു; ഒരു ചെറുപ്പക്കാരന്റെ ജീവൻ എടുത്ത കാഞ്ഞിരപ്പള്ളി അപകടത്തിൽപ്പെട്ട മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിൽ രണ്ടു കാറുകളും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മൂന്നു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആനക്കല്ല് സ്വദേശി തുങ്കുഴിയിൽ സാജുവിന്റെ മകൻ ജോർജ് തോമസ് (ജിത്തു- 22) ആണ് മരിച്ചത്. പരിക്കേറ്റ ആഷിഖ്, കാർത്തിക്, ജീവൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്.

കെകെ റോഡ് ചേപ്പുംപാറയിലെ അപകടവളവിൽ ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയത്തേക്കു പോകുകയായിരുന്ന യുഎംഎസ് ബസും എതിർ ദിശയിൽ വരികയായിരുന്ന കാറുകളുമാണ് അപകടത്തിൽപെട്ടത്.

മുന്നിലുണ്ടായിരുന്ന ടൊയോട്ട എത്തിയോസ് കാറിനെ മറികടക്കാൻ ശ്രമിക്കവേ പിറകിൽ വന്നിരുന്ന ബെലോനോവ കാർ വളവു തിരിഞ്ഞെത്തിയ ബസിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജിത്തു തത്ക്ഷണം മരിച്ചു. മറ്റു മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടമൊഴിവാക്കാൻ ബസ് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ പിറകെ വന്നിരുന്ന മറ്റൊ കാറിൽ ഇടിച്ച ശേഷം താഴെയുള്ള വീട്ടുമുറ്റത്തേക്കു ബസ് ചരിഞ്ഞു. ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.

അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊൻകുന്നം സിഐ ടി.ടി. സുബ്രഹ്മണ്യം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ബാംഗ്ലൂരിൽ ബബിഎ വിദ്യാർത്ഥിയായ ജോർജ് കൂട്ടുകാർക്കൊപ്പം ചങ്ങനാശേരിക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ജോർജിന്റെ മാതാവ് ചുങ്കപ്പാറ തുരുത്തിയിൽ ജോയമ്മ തോമസ്, സഹോദരങ്ങൾ: ജോൺ, ജോസഫ്. ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

ചേപ്പുംപാറയിലെ കൊടുംവളവിൽ അപകടം തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ അമിത വേഗതയും വളവിലെ ഓവർടേക്കിംഗുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

ജിത്തുവിന്റെ സംസ്‌കാരം ഇന്ന് 3.30ന് മാർ മാത്യു അറക്കലിന്റെ കാർമികത്വത്തിൽ ആനക്കല്ല് സെൻ ആന്റണീസ് പള്ളിയിൽ നടക്കും.

ബംഗളൂരു വിൽ ബിബിഎ വിദ്യാർത്ഥിയായിരുന്നു ജിത്തു ജോർജ്. മാതാവ് ജോയമ്മ ചുങ്കപ്പാറ തുരുത്തിയിൽ കുടുംബാംഗം. സഹോദരങ്ങൾ: ജോൺ, ജോസഫ്. (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ) .ജോർജ് തോമസിന്റെ മൃതദേഹം ഇന്നലെ ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP