Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ രംഗത്തെ പ്രതിഭ എം വി പൈലി അന്തരിച്ചു; കൊച്ചി യൂണിവേഴ്‌സിറ്റി മുൻ വിസിയുടെ അന്ത്യം ആലുവയിലെ ആശുപത്രിയിൽ; വിടവാങ്ങുന്നത് ലോകമെങ്ങും ശ്രദ്ധേയനായ നല്ല അദ്ധ്യാപകൻ

വിദ്യാഭ്യാസ രംഗത്തെ പ്രതിഭ എം വി പൈലി അന്തരിച്ചു; കൊച്ചി യൂണിവേഴ്‌സിറ്റി മുൻ വിസിയുടെ അന്ത്യം ആലുവയിലെ ആശുപത്രിയിൽ; വിടവാങ്ങുന്നത് ലോകമെങ്ങും ശ്രദ്ധേയനായ നല്ല അദ്ധ്യാപകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡോ: എം വി പൈലി (9 2) അന്തരിച്ചു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലുവ ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു അദ്ദേഹത്തിന്റെ വേർപാട്. കൊച്ചി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ആയിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കാൻ അക്ഷീണം യത്‌നിച്ച മഹാത്മാവാണ്.

1922-ൽ ജനിച്ച അദ്ദേഹം ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ നിലയിൽ ഉന്നതവിദ്യാഭ്യാസം നടത്തി. നിരവധി സർവകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. എം.എ. (ലക്നൗ), എൽ.എൽ.ബി. (ലക്നൗ), എൽ.എൽ.എം. (ഹാർവാർഡ്), ഡി.ലിറ്റ് (പാറ്റ്ന) ബിരുദങ്ങൾ നേടി.

ലക്നൗ, പാറ്റ്ന, ഡൽഹി, കേരള, കൊച്ചി സർവകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറും ഹൈദരാബാദിലെ അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജിൽ ഡയറക്ടറുമായിരുന്നു. കേരള സർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് മാനേജ്മെന്റിന്റെ സ്ഥാപക ഡയറക്ടറായിരിക്കെ കേരളത്തിലാദ്യമായി 1964-ൽ മാനേജ്മെന്റ് വിദ്യാഭ്യാസം ആരംഭിച്ചു.

അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ ഫുൾബ്രൈറ്റ് സ്മിത്ത്മണ്ട് സ്‌കോളറായിരുന്നു. പിന്നീട് പെൻസിൽവേനിയ സർവകാലശാലയിലും, സോവിയറ്റ് യൂണിയനിൽ മോസ്‌കാ, നോവോസിബിർസ്‌ക് എന്നീ സർവകാലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും, കാനഡയിലും ഹവായിയിലെ ഈസ്റ്റ്‌വെസ്റ്റ് സെന്ററിൽ ഫെലോ ആയും സേവനമനുഷ്ഠിച്ചു. ഇന്ത്യയിലും വിദേശങ്ങളിലും നിരവധി പഠനപര്യടനങ്ങൾ നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസപരവും ആസൂത്രണപരവുമായ ഒട്ടേറെ സമിതികളിൽ അംഗമായിരുന്നു. അനേകം അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.

കൊച്ചി സർവകലാശാല എമിരറ്റസ് പ്രൊഫസർഷിപ്പും കേരള മാനേജ്മെന്റ് അസോസിയേഷൻ മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡും നൽകി ബഹുമാനിച്ചു. ഇതിനുപുറമെ, ഇന്ത്യയിലും വിദേശത്തുനിന്നും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു സർവകലാശാല 1997-ൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് ആൻഡ് എന്റർപ്രനർഷിപ്പിന്റെ ഡയറക്ടർ ജനറൽ ആയിരുന്നു. ഇന്ത്യൻ ഭരണഘടന, വിദേശത്തുനിന്നും കുറെ കത്തുകൾ, രാഷ്ട്രപതി പ്രതിക്കൂട്ടിൽ, മാനേജ്മെന്റിൽ തൊഴിലാളി പങ്കാളിത്തം, ഇന്ത്യയുടെ ഭരണഘടനാചരിത്രം, ഭാരതത്തിന്റെ ഭരണഘടന ഒരു ആമുഖപഠനം, ഉന്നതവിദ്യാഭ്യാസം പുനരുദ്ധരിക്കാൻ, റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും, വിദ്യാഭ്യാസപ്രശ്നങ്ങൾ ഇന്നലെ ഇന്ന് നാളെ, വ്യവസായം അമേരിക്കയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ നൂതന പ്രവണതകൾ എന്നിവയാണ് പ്രധാന കൃതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP