Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ജയറാമിന്റെ വിജയചിത്രങ്ങലുടെ തിരക്കഥാകൃത്ത്

തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ജയറാമിന്റെ വിജയചിത്രങ്ങലുടെ തിരക്കഥാകൃത്ത്

 തൃശൂർ: പ്രശസ്ത സിനിമ തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു. 71 വയസായിരുന്നു. രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ദേവരാഗം, ആമിന ടെയ് ലേഴ്‌സ്, കഥാനായകൻ, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, ഗ്രീറ്റിങ്‌സ്, സർക്കാർ ദാദ അടക്കം നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. 1989ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ജാതകം എന്ന സിനിമയുടെ കഥ മണി ഷൊർണൂരിന്റേതായിരുന്നു. ജയറാം ചിത്രങ്ങൾക്കാണ് കൂടുതലും തിരക്കഥ എഴുതിയത്. അതിൽ ഏറിയ പങ്കും ഹിറ്റുകളായിരുന്നു. മലയാളികളെ കുടുകെ ചിരിപ്പിച്ച ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ, കഥാനായകൻ എന്നീ രാജസേനൻ ചിത്രങ്ങളുടെ സംഭാഷണം എഴുതിയത് മണി ഷൊർണൂരായിരുന്നു.

1991ൽ സാജന്റെ ആമിന ടെയ് ലേഴ്‌സിന് തിരക്കഥ രചിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രങ്ങൾക്കായി നിരവധി തിരക്കഥകളാണ് മണിയുടെ തൂലികയിൽ പിറന്നത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂങ്കുന്നം ശ്മശാനത്തിൽ നടക്കും.

സാജൻ സംവിധാനം ചെയ്ത ആമിന ടെയ്‌ലേഴ്‌സിന്റെ രചന നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. ഭരതൻ ഒരുക്കിയ സംഗീതസാന്ദ്രമായ പ്രണയചിത്രം ദേവരാഗത്തിന്റെ കഥ അദ്ദേഹത്തിന്റേതായിരുന്നു. ജോഷി മാത്യു സംവിധാനം ചെയ്ത രാജധാനി എന്ന ബാബു ആന്റണി ചിത്രത്തിലൂടെ ഹാസ്യം വിട്ട് ആക്ഷൻ സിനിമയ്ക്കും അദ്ദേഹം രചന നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP