Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി ഡോക്ടർ അമേരിക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു; ഡോക്ടർ ദമ്പതികളുടെ 23കാരിയായ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മൻസിയിലെ മലയാളി സമൂഹം

മലയാളി ഡോക്ടർ അമേരിക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു; ഡോക്ടർ ദമ്പതികളുടെ 23കാരിയായ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മൻസിയിലെ മലയാളി സമൂഹം

ഇന്ത്യാന: മലയാളിയായ ഡോക്ടർ അമേരിക്കയിൽ നിര്യാതയായി. 23 വയസ് മാത്രം പ്രായമുള്ള ഡോ. ആശ സാറ ജോസഫാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഡോക്ടർ ദമ്പതികളായ കളപ്പുരയ്ക്കൽ ഡോ. റെജി ജോസഫ്, ഡോ. ബീന ജോസഫ് ദമ്പതികളുടെ മകളാണ് ഡോ. ആശ.

ഇന്ത്യാനയിലെ മൻസിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹൃദയാഘാതം ആണ് മരണകാരണം. കേരളത്തിൽ കുമളി സ്വദേശികളായ ഇവർ കഴിഞ്ഞ ഇരുപത് വർഷക്കാലമായി അമേരിക്കയിൽ ആണ് താമസം. മാർത്തോമാ സഭാംഗം ആണ്. കരീബിയൻ അയലന്റിൽ റോസ് മെഡിക്കൽ സ്‌കൂളിൽ അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു ആശ. ക്രിസ്തുമസ് അവധിക്ക് വീട്ടിൽ വന്ന ആശ നാളെ തിരികെ പോകാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സഹോദരൻ നെവിൻ ജോസഫ്. അപ്രതീക്ഷിതമായ സാറയുടെ മരണം മൻസിയിലെ മലയാളി

സംസ്‌കാര ചടങ്ങുകൾ നാളെ (12/01/2016) ന് എട്ടു മുതൽ ആരംഭിക്കും. ഇന്ന് വൈകുന്നേരം ആറു മണി മുതൽ ഒൻപത് മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും.

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:

Gardens of Memory Cemetery,
10703, North State Road 3 Muncie,
IN 47303

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP