Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടനിൽ മലയാളി യുവാവ് കാറപകടത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് എരുമേലി സ്വദേശിയുടെ മകൻ

ബ്രിട്ടനിൽ മലയാളി യുവാവ് കാറപകടത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് എരുമേലി സ്വദേശിയുടെ മകൻ

ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവാവ് കാറപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ബ്രിട്ടനിലെ കാന്റർബറിയിൽ നടന്ന അപകടത്തിലാണ് എരുമേലി സ്വദേശികളുടെ മകൻ കൊല്ലപ്പെട്ടത്.

കോട്ടയം എരുമേലിക്ക് സമീപം ഇടകടത്തി സ്വദേശിയായ സജി എന്നു വിളിക്കുന്ന തോമസിന്റെ മകൻ സ്‌റ്റെഫിൻ തോമസ് ആണ് ബുധനാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്. അപകടകരമായ വിധം പാഞ്ഞെത്തിയ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മരിച്ച സ്‌റ്റെഫിനു രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. അപകടത്തിനു കാരണക്കാരനായ ഡ്രൈവറെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റെഫിൻ അപകട സ്ഥലത്ത് വച്ച് തന്നെ മരണമടയുക ആയിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച ലണ്ടനിൽ മലയാളി കുടുംബം ഒന്നാകെ മരണത്തിനു കീഴടങ്ങിയ വാർത്തയുടെ ആഘാതം നിലയ്ക്കും മുന്നേ എത്തിയ മറ്റൊരു ദുരന്തമായി പരിണമിക്കുകയാണ് ഈ വാഹന അപകടവും. ബുല്ലോക്‌സ്‌ടോൻ ജംഗ്ഷനിൽ എ 291 റോഡിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിക്കുന്നു. സമീപവാസിയായ മലയാളി യുവാവ് അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയാണ് സ്‌റ്റെഫിന്റെ കുടുംബത്തെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

ജോയൽ എന്ന സ്‌റ്റെഫിന്റെ മലയാളി സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ജോയലിന്റെ കാറാണ് അപകടത്തിൽപെട്ടത്. അപകടം നടന്നപ്പോൾ സ്‌റ്റെഫിനു ഒപ്പം കാറിൽ ഉണ്ടായിരുന്ന ജോയൽ, അനുജൻ, ജീവൻ എന്നീ മലയാളി യുവാക്കൾക്കും പരിക്കുണ്ട്. അപകടം നടന്നത് എങ്ങനെയെന്നോ എന്താണ് കാരണമെന്നോ ഇനിയും വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP