Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.വൈ.എസ് സംസ്ഥാന ട്രഷറർ ഹാജി കെ മമ്മത് ഫൈസി തിരൂർക്കാട് നിര്യാതനായി

എസ്.വൈ.എസ് സംസ്ഥാന ട്രഷറർ ഹാജി കെ മമ്മത് ഫൈസി തിരൂർക്കാട് നിര്യാതനായി

മലപ്പുറം: പ്രമുഖ മതപണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ മമ്മത് ഫൈസി തിരൂർക്കാട്(68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫൈസി ഇന്നു പുലർച്ചെ നാലിനാണ് മരണപ്പെട്ടത്.

തിരൂർക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ മൂത്ത സഹോദരനാണ്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടർ, സുന്നീ അഫ്കാർ വാരിക എക്‌സിക്യുട്ടീവ് ഡയാക്ടർ, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിങ് കോളെജ് വൈസ് ചെയർമാൻ, കേരളാ പ്രവാസി ലീഗ് ചെയർമാൻ, സമസ്ത ലീഗൽ സെൽ സംസ്ഥാന ചെയർമാൻ, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിക്കുന്നു.

തിരൂർക്കാട് അൻവാറുൽ ഇസ്ലാം ഇസ്ലാമിക് കോംപ്ലക്‌സ് ഉൾപ്പെടെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകരമാണ്.

സഹോദരനും സമസ്ത ജനറൽ സെക്രട്ടറിയുമായ കെ.ആലിക്കുട്ടി മുസ്ലിയാർ ഉൾപ്പെടെ പ്രമുഖ പണ്ഡിതരുടെ ദർസുകളിൽ മതപഠനം നടത്തിയ ശേഷം പട്ടിക്കാട്ട് ജാമിഅ നൂരിയയിൽ നിന്നു ഫൈസി ബിരുദം നേടി. ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങി സമുന്നത ഇസ്ലാമിക പണ്ഡിതർ ഗുരുനാഥന്മാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP