Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിന്നലിന്റെ പടം എടുക്കാൻ ശ്രമിച്ച യുവാവ് മിന്നലേറ്റ് മരിച്ചു; ചെന്നൈയിൽ നിന്നും ഒരു ദാരുണ കഥ

മിന്നലിന്റെ പടം എടുക്കാൻ ശ്രമിച്ച യുവാവ് മിന്നലേറ്റ് മരിച്ചു; ചെന്നൈയിൽ നിന്നും ഒരു ദാരുണ കഥ

ചെന്നൈ: ശക്തമായ മിന്നലെടുക്കുന്ന വേളയിൽ മിന്നലിന്റെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ ശ്രമിച്ച 43 കാരൻ മിന്നലേറ്റ് മരിച്ചു.ചെന്നൈയിലെ തിരുവള്ളുവർ ജില്ലയിലെ തുറൈപാക്കം സ്വദേശിയായ എച്ച്എം രമേഷാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച തന്റെ സുഹൃത്തിന്റെ സുന്നാംപുക്കുളത്തുള്ള ഫാമിൽ സന്ദർശനം നടത്തവെയാണ് രമേഷ് മൊബൈലിൽ മിന്നലിന്റെ ഫോട്ടോ പകർത്താൻ ശ്രമിച്ചിരുന്നത്. വൈകുന്നേരം 3.30ന് മിന്നലേറ്റ് രമേഷ് നിലം പതിക്കുകയായിരുന്നു.

സുഹൃത്തുക്കൾ എഴുന്നേൽപ്പിക്കുമ്പോൾ മുഖത്തും നെഞ്ചിലും പരുക്കേറ്റത് ദൃശ്യമായിരുന്നുവെന്ന് സമീപത്തെ ആറാംപാക്കം സ്റ്റേഷനിലെ പൊലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് പൊലീസ് സമീപത്തെ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരുന്നു. 38കാരിയായ ഉമയാണ് രമേഷിന്റെ ഭാര്യ.

ഇവർക്ക് 13 കാരിയായ സിയ എന്ന ഒരു മകളുണ്ട്. സംഭവത്തെ തുടർന്ന് കടുത്ത ജാഗ്രത പാലിക്കാനും മിന്നലിന്റെ ഫോട്ടോ എടുക്കരുതെന്നും പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പേകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP