Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയപ്പോൾ കാണാതായ വരന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി; ദുരൂഹതകൾ നീങ്ങുന്നില്ല.

വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയപ്പോൾ കാണാതായ വരന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി; ദുരൂഹതകൾ നീങ്ങുന്നില്ല.

ചാത്തന്നൂർ: വിവാഹദിവസം കാണാതായ വരന്റെ മൃതദേഹം സമീപത്തുള്ള ആറ്റിൽ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലിൽ പുത്തൻ വീട്ടിൽ സജീവിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവിൽ കാണപ്പെട്ടത്. കൊട്ടിയത്തെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടക്കാനിരുന്ന വിവാഹം വരനെ ദുരൂഹ സാഹചര്യ ത്തിൽ കാണാതാവുകയായിരുന്നു. ഇതേ തുടർന്ന് വിവാഹം മുടങ്ങുകയും ചെയ്തു.

കല്യാണ ദിവസം രാവിലെ ഒരുക്കത്തിനായി ബ്യൂട്ടി പാർലറിലേക്ക് പോയ ഇയാൾ മുഹൂർത്തമായിട്ടും തിരികെ എത്തിയിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാും സാധിച്ചില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പൊലീസ് അന്വേഷിക്കവെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്തുനിന്നും ഇയാളുടെ ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. തുടർന്ന് അന്വേഷണം നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം അപകടത്തിൽപെട്ട് മരിച്ചതാണ് അതോ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചതാണോ എന്ന കാരര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP