Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വ്യവസായി കൈതാരം കെഎസ് നാരായണ അയ്യർ മരിച്ചു; വിട വാങ്ങിയത് വ്യവസായ സംരഭകരുടെ ഇഷ്ട ഉപദേഷ്ടാവ്

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വ്യവസായി കൈതാരം കെഎസ് നാരായണ അയ്യർ മരിച്ചു; വിട വാങ്ങിയത് വ്യവസായ സംരഭകരുടെ  ഇഷ്ട ഉപദേഷ്ടാവ്

കോട്ടയം:വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രമുഖ പ്ലാന്ററും വ്യവസായിയുമായ തിരുനക്കര കൈതാരം കെ.എസ്.നാരായണ അയ്യർ (കൈതാരം സ്വാമി-81) മരിച്ചു. കോട്ടയം നഗരസഭയുടെ മുൻ അധ്യക്ഷൻ പരേതനായ ശ്രീനിവാസയ്യരുടെയും ആനന്ദവല്ലീശ്വരിയമ്മാളുടെയും മകനാണ്. സംസ്‌കാരം പിന്നീട്.

കൊട്ടാരക്കര കലയപുരത്തു ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തു പോയി തിരികെ വരുമ്പോൾ അയ്യർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. വേദഗിരിയിലുള്ള കോട്ടയം ടെക്‌സ്‌റ്റൈൽസിന്റെ സ്ഥാപകനാണ്.

1959ൽ ആണു വ്യവസായം ആരംഭിച്ചത്. മിൽ ദേശസാൽക്കരണം നടത്തുന്നതു വരെ ഉടമസ്ഥത നാരായണ അയ്യർക്കായിരുന്നു. മാനേജ്‌മെന്റ് വിദഗ്ധനായ ഇദ്ദേഹം ഒട്ടേറെ വ്യവസായ സംരംഭകരുടെ ഉപദേഷ്ടാവായിരുന്നു. ഭാര്യ: ജയമണി. മക്കൾ: കെ.എൻ.ശ്രീനിവാസ് (മുംബൈ), വാണി (യുഎസ്), രേണു (മുംബൈ). മരുമക്കൾ: ഗീത, ബാലു സുബ്രഹ്ണ്യ അയ്യർ (യുഎസ്), സുന്ദർ (ചാർട്ടേർഡ് അക്കൗണ്ടന്റ്, ദുബായ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP