Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമരണം; കാരണക്കാരിയിൽ ദുരന്തത്തിന് ഇരയായത് വിധവയുടെ ഏകമകൻ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കുറവിലങ്ങാട്ടെ ഡിപോൾ സ്‌കൂളും

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമരണം; കാരണക്കാരിയിൽ ദുരന്തത്തിന് ഇരയായത് വിധവയുടെ ഏകമകൻ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കുറവിലങ്ങാട്ടെ ഡിപോൾ സ്‌കൂളും

കോട്ടയം: ഏറ്റുമാനൂർ എറണാകുളം റോഡിൽ കാണക്കാരിയിൽ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് അതേ ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കാണക്കാരി വാളയക്കോട് പരേതനായ പരേതനായ വിജയൻ നായരുടെയും പുഷ്പകുമാരിയുടെയും ഏകമകൻ വി.അജിത്(19) ആണു മരിച്ചത്. കാണക്കാരി കവലയ്ക്കും പനാമക്കവലയ്ക്കും ഇടയ്ക്ക് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുന്നിൽ ചൊവാഴ്ച രാവിലെ പത്തരയോടെ കാണക്കാരി ആശുപത്രിക്കവലക്ക് സമീപമായിരുന്നു അപകടം.

കോട്ടയത്തുനിന്നും വൈക്കത്തേയ്ക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഇതിനുപിന്നാലെ ബൈക്കിൽ വരുകയായിരുന്ന അജിത്ത് ആശുപത്രിക്കവലയ്ക്ക് സമീപമെത്തിയപ്പോൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിനെ പകുതി ദൂരം പിന്നിട്ടതോടെ ബൈക്ക് നിയന്ത്രണം വിട്ട് ഇതേ ബസിൽ തട്ടുകയായിരുന്നു. ബസിന്റെ മദ്ധ്യഭാഗത്ത് ഇടിച്ച ബൈക്കുമായി അമ്പത് മീറ്ററോളം ബസ് മുന്നോട്ടുനീങ്ങി . ഇതിനിടെ അജിത്ത് ബൈക്കിൽ നിന്നും തെറിച്ചുവീണു. ഈ വീഴ്ചക്കിടയിൽ അജിത്തിന്റെ തല ബസിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ ബൈക്കായിരുന്നു അജിത്ത് ഓടിച്ചിരുന്നത്.

അടുത്തിടെ ലേണേഴ്സ് ലൈസൻസ് ലഭിച്ച അജിത്ത് കുറവിലങ്ങാട് നസ്രത്ത്ഹിൽ ഡീപോൾ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായിരുന്നു.
സിബിഎസ്ഇ വിഭാഗത്തിൽ പരീക്ഷ എഴുതിയ അജിത് പ്ളസ് ടു പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു. എല്ലാ വിഷയങ്ങൾക്കും അജിതിന് എ പ്ളസ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. എന്നാൽ റിസൾട്ട് അറിയാൻ കാത്തു നിൽക്കാതെ അജിത് വിധിക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു. പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്ന അജിത്തിന്റെ കാര്യത്തിൽ സ്‌കൂൾ അധികൃതർക്കും വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. നാലുവർഷം മുമ്പാണ് അജിതിന്റെ പിതാവ് വിജയൻ മരണമടഞ്ഞത്.

വർക്ക് ഷോപ്പിലായിരുന്ന തന്റെ സ്‌കൂട്ടറിന്റെ വിവരം അന്വേഷിക്കുവാനായി സുഹൃത്തിന്റെ ബൈക്കും എടുത്തുകൊണ്ട് പോയ വഴി പെട്രോൾ അടിക്കാൻ തിരിഞ്ഞത് പക്ഷെ അജിത്തിന്റെ മരണത്തിലേക്കുള്ള തിരിയലായി മാറി. കാണക്കാരി വാളയക്കോട്ട് കുടുംബാംഗം പുഷ്പകുമാരിയാണ് അമ്മ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP