Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ഗവർണറായിരുന്ന ആർ എസ് ഗവായ് അന്തരിച്ചു; ഓർമയായത് ലാവ്‌ലിൻ കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ

കേരള ഗവർണറായിരുന്ന ആർ എസ് ഗവായ് അന്തരിച്ചു; ഓർമയായത് ലാവ്‌ലിൻ കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ

നാഗ്പൂർ: കേരള മുൻ ഗവർണർ ആർ എസ് ഗവായ് അന്തരിച്ചു. 86 വയസായിരുന്നു. കേരളത്തിന്റെ പതിനാറാമതു ഗവർണറായിരുന്നു ഗവായ്. വിവാദങ്ങളിൽ അധികം ഇടംപിടിക്കാതിരുന്ന ഗവായ്, ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ തീരുമാനം ഏറെ ചർച്ചയായിരുന്നു.

അസുഖബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ജന്മദേശമായ അമരാവതി ജില്ലയിലെ ദാരിപുരിയിൽ നാളെ നടത്തും. ഭാര്യയും രണ്ട് മക്കളമുണ്ട്.

2008 ജൂലായ് 10നാണ് ആർ എസ് ഗവായ് കേരളത്തിന്റെ പതിനാറാമത്തെ ഗവർണറായി സ്ഥാനമേറ്റത്. അതിനു മുമ്പ് രണ്ടു വർഷം അദ്ദേഹം ബിഹാർ ഗവർണറായിരുന്നു.

പിണറായിയെ പ്രോസിക്യൂട്ടു ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്നായിരുന്നു എൽ.ഡി.എഫ്. മന്ത്രിസഭയുടെ തീരുമാനമെങ്കിലും ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ച് അദ്ദേഹം അതു തള്ളി. ഏജീസ് ഓഫീസിൽ നിന്നു പിരിച്ചുവിടപ്പെട്ട സിപിഐ(എം). യൂണിയൻ നേതാവ് പി.എം.മാനുവലിനെ പി.എസ്.സി. അംഗമാക്കാനുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ ശുപാർശ മടക്കിയതിലൂടെയും അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചു. കേരള സർവകലാശാലയിൽനിന്നും രാഷ്ട്രീയ വിരോധംമൂലം സിപിഐ(എം). സിൻഡിക്കേറ്റ് പിരിച്ചുവിട്ട ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.വി.തങ്കമണി, കലിക്കറ്റ് സർവകലാശാല രജിസ്ട്രാർ മുഹമ്മദ് എന്നിവരെ തിരിച്ചെടുത്ത ചാൻസലർകൂടിയായ ഗവർണറുടെ നടപടി ഇത്തരത്തിൽ ആദ്യത്തേതായിരുന്നു.

പഴയ ഗുസ്തിക്കാരൻ കൂടിയാണു ഗവായ്. 1964 മുതൽ 1994 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ഇതിൽ 1968 മുതൽ 1978 വരെ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും 1978 മുതൽ 1984 വരെ ചെയർമാനുമായി. 1986 മുതൽ 1988 വരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 1998ൽ അമരാവതിയിൽ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP