Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദർ തെരേസയുടെ പിൻഗാമിയായ സിസ്റ്റർ നിർമല അന്തരിച്ചു; ഓർമയായത് ബ്രാഹ്മണകുടുംബത്തിൽ നിന്നെത്തി അശരണർക്ക് അത്താണിയായ അമ്മ

മദർ തെരേസയുടെ പിൻഗാമിയായ സിസ്റ്റർ നിർമല അന്തരിച്ചു; ഓർമയായത് ബ്രാഹ്മണകുടുംബത്തിൽ നിന്നെത്തി അശരണർക്ക് അത്താണിയായ അമ്മ

കൊൽക്കത്ത: മദർ തെരേസയുടെ പിൻഗാമിയായ സിസ്റ്റർ നിർമല അന്തരിച്ചു. 81 വയസായിരുന്നു. കൊൽക്കത്തയിലായിരുന്നു അന്ത്യം. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയർ ജനറൽ ആയിരുന്നു.

മദർ തെരേസയുടെ പിൻഗാമിയായി 1997ലാണ് സിസ്റ്റർ നിർമല സുപ്പീരിയർ ജനറലായി ചുമതലയേറ്റത്. 2009ൽ ചുമതല ഒഴിഞ്ഞു.

1934 ജൂലൈ 23ന് റാഞ്ചിയിൽ ബ്രാഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം. നേപ്പാളിൽ നിന്നുള്ളവരാണ് മാതാപിതാക്കൾ. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു.

ഹിന്ദു കുടുംബത്തിൽ ജനിച്ച സിസ്റ്റർ നിർമലയ്ക്കു വിദ്യാഭ്യാസം ലഭിച്ചത് പട്‌നയിലെ ക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ്. ആ സമയങ്ങളിൽ മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞാണ് അതിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചത്. ക്രിസ്ത്യൻ മതവിശ്വാസത്തിലേക്കു പരിവർത്തിതയായ നിർമല 17-ാം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.

1976ൽ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകൾ നിർമല ആരംഭിച്ചു. മദർ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയർ പദവിയിൽ നിർമല എത്തുന്നത്. തുടർന്ന്, മദർ തെരേസ നടത്തി വന്നിരുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ നിർമല ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. മദർ തെരേസയെ വിശേഷിപ്പിച്ചിരുന്ന 'മദർ' എന്ന ബഹുമതി ഉപയോഗിക്കാനും നിർമല വിസമ്മതിച്ചിരുന്നു. അതിന് പകരം സിസ്റ്റർ എന്ന് തന്നെ അഭിസംബോധന ചെയ്താൽ മതിയെന്ന് നിർമല തന്നെ പറഞ്ഞിരുന്നു. നിർമല സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2009 മാർച്ച് 24ന് സിസ്റ്റർ മേരി പ്രേമയെ മൂന്നാമത്തെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുത്തിരുന്നു.

രാജ്യത്തിനു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2009 ൽ രാജ്യം നിർമ ജോഷിക്ക് പത്മ വിഭൂഷൺ നൽകി ആദരിച്ചു. സിസ്റ്റർ നിർമലയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP