Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ; വിട വാങ്ങുന്നത് പാർലമെന്ററി രാഷ്ട്രീയത്തിലെ ശക്തനായ ഇടത് നേതാവ്; കാലയവനികയ്ക്കുള്ളിൽ മറയുന്നത് സിപിഎമ്മിൽ തിരിച്ചെത്താനുള്ള മോഹം ബാക്കിയാക്കി; ദേശീയ രാഷ്ട്രീയത്തിലെ അതിശക്തന്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ; വിട വാങ്ങുന്നത് പാർലമെന്ററി രാഷ്ട്രീയത്തിലെ ശക്തനായ ഇടത് നേതാവ്; കാലയവനികയ്ക്കുള്ളിൽ മറയുന്നത് സിപിഎമ്മിൽ തിരിച്ചെത്താനുള്ള മോഹം ബാക്കിയാക്കി; ദേശീയ രാഷ്ട്രീയത്തിലെ അതിശക്തന്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

കൊൽക്കത്ത: മുൻ ലോക്‌സഭ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമ്‌നാഥ് ചാറ്റർജി (89) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം.കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നലെ കൂടുതൽ ഗുരുതരമായി മാറുകയായിരുന്നു. ജൂൺ അവസാനവാരം തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്‌കാഘാതം എന്ന് ഡോക്ടർമാർ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു.

വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.ജൂൺ അവസാനവാരത്തിൽ മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന സോമനാഥ് ചാറ്റർജിയെ ആരോഗ്യാവസ്ഥ അൽപ്പം മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഏതാനും ദിവസംമുൻപ് വീട്ടിലെത്തിയത്. സിപിഎം. നേതാക്കളടക്കം പലരും ആശുപത്രിയിലെത്തി സോമനാഥിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു അദ്ദേഹം ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ടിച്ചത്. 62 സീറ്റുകൾ നേടിയ സിപിഎം അന്ന യുപിഎക്ക് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ട് സിപിഎമ്മിന് സ്പീക്കർ സ്ഥാനം നൽകിയപ്പോൾ ഏറ്റവും കരുത്തുറ്റ പാർലമെന്റേറിയനായ സോംനാഥിനെ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിക്കുകയായിരുന്നു.1968ൽ സിപിഎം അംഗമായ അദ്ദേഹം 2008 വരെ പാർട്ടി അംഗമായിരുന്നു. പിന്നീടം നേതൃത്വവുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

പത്ത് തവണ അദ്ദേഹം സിപിഎമ്മിനെ പ്രതിനിതീകരിച്ച് ലോക്‌സഭയിലെത്തി. യുപിഎ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേടിയ സാഹചര്യത്തിൽ സോംനാഥായിരുന്നു സഭ നിയന്ത്രിച്ചിരുന്നു. ഇന്ത്യയുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്‌സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണം. അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമാി വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യസമാണ് ഈ വിഷയത്തിലുണ്ടായിരുന്നത്.പാർട്ടിയിലേക്കു തിരിച്ചുവരാൻ തനിക്കു മോഹമുണ്ടെന്നും താൻ പാർട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റർജി സിപിഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

ഇടതു പാർട്ടികളുടെ അപചയത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാർട്ടികൾ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കൽപ്പിക്കാൻപോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകൾക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റർജി വിമർശിച്ചു. പാർട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താൻ തിരികെ പാർട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേൽക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിർണായക തീരുമാനമെടുക്കാൻ താൻ നിർബന്ധിതനായതെന്നാണു സ്പീക്കർ പദവി വിവാദത്തോട് ചാറ്റർജി പ്രതികരിച്ചത്. വിശ്വാസ വോട്ടിൽ സ്പീക്കർ പദം രാജിവച്ചു യുപിഎ സർക്കാരിനെതിരെ നിലകൊള്ളാൻ സിപിഎം സോമനാഥിനു മേൽ സമ്മർദംചെലുത്തിയിരുന്നു. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന താൻ പാർട്ടി തീട്ടൂരങ്ങൾക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP