Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുണയിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയത്തിൽ പഠനം; റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ ശ്രദ്ധേയമായ വേഷം; സച്ചിന്റെ അഭിമുഖം ആദ്യമെടുത്ത മാധ്യമ പ്രവർത്തകൻ; കാലാപാനിയിലൂടെ മലയാളിയേയും വിസ്മയിപ്പിച്ചു; ടോം ആൾട്ടറിന് ജീവിതത്തിൽ വില്ലനായത് അർബുദം; അന്തരിച്ചത് ബോളിവുഡിൽ നടനും സംവിധയകനുമായി തിളങ്ങിയ പ്രതിഭ

പുണയിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയത്തിൽ പഠനം; റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ ശ്രദ്ധേയമായ വേഷം; സച്ചിന്റെ അഭിമുഖം ആദ്യമെടുത്ത മാധ്യമ പ്രവർത്തകൻ; കാലാപാനിയിലൂടെ മലയാളിയേയും വിസ്മയിപ്പിച്ചു; ടോം ആൾട്ടറിന് ജീവിതത്തിൽ വില്ലനായത് അർബുദം; അന്തരിച്ചത് ബോളിവുഡിൽ നടനും സംവിധയകനുമായി തിളങ്ങിയ പ്രതിഭ

മുംബൈ: അന്തരിച്ച ടോം ആൾട്ടർ ബോളിവുഡ് നടനൻ സിനിമയിൽ മാത്രമല്ല മാധ്യമ ലോകത്തെ കരുത്ത് കാട്ടിയത അപൂർവ്വ വ്യക്തിത്വമാണ്. സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടോം ആൾട്ടർ അർബുദ രോഗത്തെ തുടർന്നാണ് മരിച്ചത്. 67 വയസ്സായിരുന്നു. സിനിമയ്ക്ക് പുറമേ ടെലിവിഷൻതാരം തീയേറ്റർ ആർട്ടിസ്റ്റ് എഴുത്തുകാരൻ തുടങ്ങി അനേകം നിലയിൽ പ്രതിഭ തെളിയിച്ചിയാളാണ് ടോം ആൾട്ടർ.

വെള്ളിയാഴ്ച രാത്രി സ്വവസതിയിൽവച്ചായിരുന്നു അന്ത്യം. ചർമത്തിലെ അർബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആൾട്ടർ. 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച ആൾട്ടറെ രാജ്യം 2008ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കളിക്കാനൊരുങ്ങുന്ന ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ ആദ്യ ടെലിവിഷൻ അഭിമുഖം എടുത്തത് ആൾട്ടറാണ്. മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1990കളിൽ അഞ്ചുവർഷത്തോളം പ്രക്ഷേപണം ചെയ്ത ജുനൂൻ എന്ന സീരിയലിലെ അഭിനയം ഏറെ പ്രശംസ നേടിക്കൊടുത്തു.

1950ൽ മസൂറിയിലാണ് അമേരിക്കൻ വംശജനായ ആൾട്ടർ ജനിച്ചത്. പഠനത്തിനും മറ്റുമായി യുഎസിൽ പോയെങ്കിലും 70കളിൽ തിരികെ ഇന്ത്യയിലെത്തി. 1972ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി അഭിനയത്തിൽ സ്വർണമെഡലോടെയാണ് പാസായത്. ബംഗാളി, അസമീസ്, തെലുഗു, തമിഴ്, കുമാഓണി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി, വൺ നൈറ്റ് വിത് ദി കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തിൽ കാലാപാനിയിലും പ്രമുഖ വേഷം ചെയ്തിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിൽ മികവ് കാട്ടിയ വിദേശ ഇന്ത്യാക്കാരനാണ്. അദ്ദേഹം അഭിനയിച്ച ജൂനൂൻ 1990 കളിൽ അഞ്ചു വർഷത്തോളമാണ് ഓടിയത്. 80 കളിലും 90 കളിയും സ്പോർട്സ് എഴുത്തുകാരൻ എന്ന രീതിയിലും പ്രസിദ്ധനായി. രണ്ടു നോവലുകൾ ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1976 ൽ രാമാനന്ദ് സാഗറിന്റെ ചരസിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിച്ചത്.

സത്യജിത് റായിയുടെ ശത്രഞ്്ജ് കേ ഖിലാഡി, ശ്യാം ബനഗലിന്റെ ജുനൂൻ, മനോജ് കുമാറിന്റെ ഓപ്പസ് ക്രാന്തി, രാജ്കപൂറിന്റെ രാം തേരി ഗംഗാ മെയ്ലി തുടങ്ങി ആദ്യ ദശകങ്ങളിൽ തന്നെ പ്രമുഖർക്കൊപ്പം അദ്ദേഹം ജോലി ചെയ്തു. മഹേഷ്ഭട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ആഷികി പോലുള്ള സമകാലീന സിനിമകളിലും തിളങ്ങിയ അദ്ദേഹം അനേകം ഇന്ത്യൻ ഭാഷകളിലും അഭിനയിച്ചു.

പ്രിയദർശന്റെ കാലാപാനിയായിരുന്നു മലയാളത്തിലെ ചിത്രം, ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചു. വിദേശ സിനിമകളിൽ റിച്ചാർഡ് ആറ്റൺബറോയുടെ ഗാന്ധി, വൺ നൈറ്റ് വിത്ത് കിങ് എന്നീ സിനിമകളിലും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP