Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു; അപകടം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട വണ്ടിയിൽ കയറുവാൻ പാളം മുറിച്ചുകടക്കവേ കുതിച്ചെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ച്; അത്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ

ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു; അപകടം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട വണ്ടിയിൽ കയറുവാൻ പാളം മുറിച്ചുകടക്കവേ കുതിച്ചെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ച്; അത്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ

മലപ്പുറം: ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടിയിലാണ് ദാരുണ സംഭവമുണ്ടായത്. പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രയിനിടിച്ച് മരിക്കുകയായിരുന്നു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയപീടിയേക്കൽ മുഹമ്മദ് കോയ (60)യാണ് മരിച്ചത്. ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട്ടേക്ക് പോകുവാൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട വണ്ടിയിൽ കയറുവാൻ പാളം മുറിച്ചു കടക്കുന്നതിനിടെ വേറേ ട്രാക്കിലൂടെ കുതിച്ചെത്തിയ മറ്റൊരു ട്രയിനിടിച്ചാണ് അപകടം. മരിച്ച മുഹമ്മദ് കോയ പാലത്തിങ്ങലിൽ ഓട്ടോ ഡ്രൈവറാണ്. ഏഴ് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP