Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർത്തിയിട്ട ട്രെയിനിന്റെ ശുചിമുറി ഉപയോഗിക്കാനായി കയറി; ട്രെയിൻ നീങ്ങിയപ്പോൾ സ്‌റ്റേഷൻ വിട്ട് പോവുകയാണെന്ന് കരുതി പുറത്തേക്ക് ചാടി; കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തിയിരുന്ന നളിനി ചേച്ചി മരിച്ചത് അതിദാരുണമായി

നിർത്തിയിട്ട ട്രെയിനിന്റെ ശുചിമുറി ഉപയോഗിക്കാനായി കയറി; ട്രെയിൻ നീങ്ങിയപ്പോൾ സ്‌റ്റേഷൻ വിട്ട് പോവുകയാണെന്ന് കരുതി പുറത്തേക്ക് ചാടി; കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തിയിരുന്ന നളിനി ചേച്ചി മരിച്ചത് അതിദാരുണമായി

കോട്ടയം: കോട്ടയത്ത് ട്രെയിനിന് അടിയിൽപ്പെട്ട് മധ്യവയസ്‌ക്ക മരിച്ചു. ഇന്നലെ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ അതിദാരുണമായി കൊല്ലപ്പെട്ടത് സ്ഥിരമായി ലോട്ടറി വിറ്റിരുന്ന നളിനി ചേച്ചി. ട്രെയിൻ നീങ്ങിയപ്പോൾ പേടിച്ച് പുറത്തേക്ക് ചാടിയ ഇവർ അതേ ട്രെയിനിന്റെ അടിയിൽപെട്ടാണ് മരിച്ചത്.

ഒറവയ്ക്കൽ മഹാത്മാഗാന്ധി കോളനി പുന്നശേരി വീട്ടിൽ ഉണ്ണിയുടെ ഭാര്യ നളിനി (64) ആണു മരിച്ചത്. ട്രെയിനിലെ ശുചിമുറി ഉപയോഗിക്കാൻ കയറിയതായിരുന്നു നളിനി. കോട്ടയം റെയിൽ വേസ്‌റ്റേഷനിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് എത്തിയ ഇവർ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന കാരയ്ക്കൽ എക്സ്‌പ്രസിന്റെ പിന്നിലെ ഒരു കോച്ചിലാണു ശുചിമുറി ഉപയോഗിക്കാനായി കയറിയത്.

കോച്ചുകൾ മാറ്റിയിടാനായി ഇതിനിടെ എൻജിൻ ഘടിപ്പിച്ചു. അതോടെ ട്രെയിൻ മുന്നോട്ടു നീങ്ങി. സ്റ്റേഷൻ വിട്ടു പോകുകയാണെന്നു കരുതി പരിഭ്രമിച്ച നളിനി പുറത്തേക്ക് എടുത്തുചാടി, കാൽ തെറ്റി ട്രെയിനിന്റെ അടിയിലേക്കു വീണു. സംസ്‌കാരം പിന്നീട്. മക്കൾ: സിന്ധു, ബിന്ദു, മുരളി. മരുമക്കൾ: പാപ്പച്ചൻ, മണിയപ്പൻ, രേഖ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP