Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലു മണിക്ക് നടക്കാനിറങ്ങിയപ്പോൾ ഓട്ടോ ഇടിച്ച് ഓടയിൽ വീണു; രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും ഗുരുതരമായി പരിക്കേറ്റ എൻജിനീയറെ കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ ടിവി തോമസിന്റെ മരണം പുറംലോകം അറിഞ്ഞത് മക്കളും മരുമക്കളും അന്വേഷിച്ചിറിങ്ങിയപ്പോൾ

നാലു മണിക്ക് നടക്കാനിറങ്ങിയപ്പോൾ ഓട്ടോ ഇടിച്ച് ഓടയിൽ വീണു; രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും ഗുരുതരമായി പരിക്കേറ്റ എൻജിനീയറെ കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ ടിവി തോമസിന്റെ മരണം പുറംലോകം അറിഞ്ഞത് മക്കളും മരുമക്കളും അന്വേഷിച്ചിറിങ്ങിയപ്പോൾ

കോട്ടയം :  പ്രഭാത സവാരിക്കിറങ്ങിയ റിട്ട.എൻജിനീയർ ഓട്ടോ റിക്ഷ ഇടിച്ച്  ഓടയിൽ വീണു കിടന്നത് മണിക്കൂറുകൾ. നാലരയ്ക്കു നടന്ന അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയാലാക്കിയ പൊലീസും ആളെ കണ്ടില്ല. ഒടുവിൽ നാലുമണിക്കൂറിനു ശേഷം കണ്ടെത്തുമ്പോൾ മരണം സംഭവിച്ചിരുന്നു. സംഭവം നടന്നത് കോട്ടയത്തെ പൊൻകുന്നത്ത്്്.റിട്ട: ടെലികോം എൻജിനിയർ പൊൻകുന്നം പ്രശാന്ത് നഗർ തടത്തേൽ ടി.വി തോമസ് (68) ആണ് ഓട്ടോറിക്ഷയിടിച്ചു മരിച്ചത്.

ഇന്നലെ  പുലർച്ചെ 4.30 ഓടെ പാലാ പൊൻകുന്നം സംസ്ഥാന പാതയിൽ അട്ടിക്കൽ സി എസ് ഐ പള്ളിക്കു സമിപമായിരുന്നു അപകടം. പുലർച്ചെ നാലുമണിയോടെ വീട്ടിൽ നിന്നു നടക്കാനിറങ്ങിയ അച്ഛൻ രാവിലെ ഏഴു മണിയായിട്ടും എത്താതിരുന്നതിനെ തുടർന്ന്് മക്കൾ അന്വേഷണം തുടങ്ങി. മകനും മരുമകളും ബന്ധുവും കവലയിലെത്തിയപ്പോഴാണ് ഓട്ടോ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരെ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്.

തിട്ടയിലിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷായുടെ അടിയിൽ ഓടയിൽ ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്ന വിവരം രക്ഷാ പ്രവർത്തനം നടത്തിയ പൊലീസോ നാട്ടുകാരോ  അറിഞ്ഞില്ല. രാവിലെ എട്ടുമണിയോടെ  പള്ളിയിൽ വന്നവരാണ് ഓട്ടോയുടെ അടിയിൽ ഓടയിൽ ഒരാൾ കിടക്കുന്നത് കണ്ടത്.

ഇവർ അറിയിച്ചതനുസരിച്ചു പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: മേരിക്കുട്ടി (റിട്ട. ടിച്ചർ പൊൻകുന്നം പാലക്കാമണ്ണിൽ കുടുംബാംഗം). മക്കൾ. ബോബിന (ബാംഗ്ലൂർ ), നോബി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP